Ipl

സാഹയെ ഭീക്ഷണിപ്പെടുത്തിയ മാധ്യമ പ്രവർത്തകന് മുട്ടൻ പണി, ഇനി വീട്ടിൽ തന്നെ ഇരിക്കാം

വൃദ്ധിമാൻ സാഹ ടെക്സ്റ്റ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് ഇന്ത്യയിലെ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടിവരും. ബിസിസിഐ അന്വേഷണ സമിതി യോഗത്തിലാണ് ശനിയാഴ്ച തീരുമാനമെടുത്തതെന്ന് റിപോർട്ടുകൾ വരുന്നു.

ഫെബ്രുവരി 23 ന് പേര് വെളിപ്പെടുത്താത്ത ഒരു മാധ്യമപ്രവർത്തകനെതിരെ വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സാഹ നേരത്തെ ട്വീറ്റുകളുടെ പോസ്റ്റ് ചെയ്തിരുന്നു. വാട്ട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത് വിട്ടതിന് സാഹയെ മാധ്യമപ്രവർത്തകൻ ഭീക്ഷണിപ്പെടുകയും ചെയ്തു . പിന്നീടാണ് മജുംദാറാണെന്ന് സാഹ വെളിപ്പെടുത്തിയത്.

“അയാളെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഞങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ എല്ലാ സംസ്ഥാന യൂണിറ്റുകളേയും അറിയിക്കും. ഹോം മത്സരങ്ങൾക്ക് അദ്ദേഹത്തിന് മീഡിയ അക്രഡിറ്റേഷൻ നൽകില്ല, കൂടാതെ അദ്ദേഹത്തെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്താൻ ഞങ്ങൾ ഐസിസിക്ക് കത്തെഴുതും. അഭിമുഖം അദ്ദേഹത്തിന് നൽകരുതെന്ന് താരങ്ങളോട് പറയും ,” ബിസിസിഐ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 19 ന്, ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് സാഹ ട്വിറ്ററിൽ കുറിച്ചു, “ഇന്ത്യൻ ക്രിക്കറ്റിന് എന്റെ എല്ലാ സംഭാവനകൾക്കും ശേഷം “ബഹുമാനപ്പെട്ട” എന്ന് വിളിക്കപ്പെടുന്ന ഒരു പത്രപ്രവർത്തകനിൽ നിന്ന് ഞാൻ അഭിമുഖീകരിക്കുന്നത് ഇതാണ്! ഇവിടെയാണ് പത്രപ്രവർത്തനം പോയത്. ”

എന്തായാലും തന്നെ ഭീക്ഷണിപ്പെടുത്തിയ ട്വീറ്റ് സഹ പുറത്ത് വിട്ട ഉടനെ താരത്തിന് പിന്തുണയുമായി നിരവധി അനവധി പേരാണ് എത്തിയത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍