യുവരാജിന്റെ വിക്കറ്റ് കിട്ടി മടങ്ങിയ സന്തോഷം പെട്ടെന്ന് തന്നെ സങ്കടമായി, ഇന്ന് ആ പിതാവ് ആ കാഴ്ച്ച കണ്ട് സന്തോഷിക്കുന്നുണ്ടാകണം

Abdul Ashiq Chirakkal

2014 ൽ തന്റെ എട്ടാം വയസിൽ പഞ്ചാബിനെതിരെ ഒരു പ്രാക്ടീസ് മാച്ചിൽ യുവരാജ് സിങിന്റേത് അടക്കം വിക്കറ്റ് നേടി നാട്ടിലേക്ക് മടങ്ങവേ ട്രെയിൻ miss ആയത് കാരണം പ്ലാറ്റഫോമിൽ ഒരു രാത്രി മുഴുവൻ തങ്ങി നിന്ന ബാല്യം.. അന്നത്തെ രാത്രി ഒരു ഹോട്ടലിൽ താമസിക്കാൻ പിതാവിന്റെ കയ്യിൽ പണം ഇല്ലാത്തത് തന്നെയായിരുന്നു കാരണം.

പിന്നീട് ആ കുട്ടി U-19 മുംബൈ ടീമിന്റെ ക്യാപ്റ്റൻ ആയി.. ഇപ്പോഴിതാ ആസാമിന് എതിരെ നടന്ന രഞ്ജി ട്രോഫി മാച്ചിൽ താര സമ്പന്നമായ മുംബൈ ടീമിൽ ട്രിപ്പിൾ അടിച്ച പൃഥ്വി ഷായുടെ കൂടെ ഓപ്പണിങ് ഇറങ്ങി.. മികച്ച left arm orthodox ബൗളർ കൂടിയായ മുഷീർ ഖാന് ആസാമിനെതിരെ ആദ്യ ഇന്നിങ്സിൽ 4 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ വെറും 2 ഓവറിൽ ആസ്സാമിന്റെ അവസാന 2 വിക്കറ്റും വീഴ്ത്തി ടീമിന് ജയവും നേടിക്കൊടുത്തു.

പേര് : Musheer Khan, വയസ് 17,

തന്റെ സഹോദരൻ കൂടിയായ സർഫറാസ് ഖാനോടൊപ്പം ഒരേ ടീമിൽ കളിക്കുമ്പോൾ ചെറുപ്പം മുതൽ മക്കളുടെ ക്രിക്കറ്റ് അഭിനിവേശത്തിന് കൊടിയ ദാരിദ്ര്യം ഒന്നും ഒരു പ്രശ്നമേ തോന്നിയിട്ടില്ലാത്ത പിതാവ് നൗഷാദിനും അഭിമാനിക്കാം..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ