KKR VS GT: ആ താരങ്ങളുടെ പിഴവുകൾ കാരണമാണ് തോറ്റത്, ഇങ്ങനെ പോയാൽ അവന്മാരുടെ കാര്യത്തിൽ.....: അജിൻക്യ രഹാനെ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 39 റൺസിന്റെ വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്താൻ ടീമിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനേ ടീമിന് സാധിച്ചുള്ളൂ.

മറുപടിയിൽ വിജയലക്ഷ്യത്തിലേക്ക് പോന്ന ബാറ്റിങ്ങായിരുന്നില്ല കൊൽക്കത്തയുടെ ബാറ്റർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായത്. 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം ക്യാപ്റ്റൻ അജിൻക്യ രഹാനെ 50 റൺസെടുത്തു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പ്രകടവും കാഴ്ച വെച്ചില്ല. പുറത്താകാതെ 27 റൺസെടുത്ത ആൻ​ഗ്രീഷ് രഘുവംശിയാണ് കൊൽക്കത്ത നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്. ​ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മത്സരശേഷം അജിൻക്യ രഹാനെ സംസാരിച്ചു.

അജിൻക്യ രഹാനെ പറയുന്നത് ഇങ്ങനെ:

” ഗുജറാത്ത് ഉയർത്തിയ 199 റൺസ് പിന്തുടരാൻ കഴിയുമെന്നാണ് കരുതിയത്. കൊൽക്കത്തയുടെ ബൗളിങ് മികച്ചതായിരുന്നു. ബാറ്റിങ്ങിൽ മികച്ച തുടക്കങ്ങൾ ലഭിക്കാൻ ടൂർണമെന്റിലുടനീളം കൊൽക്കത്ത ഓപണർമാർ ബുദ്ധിമുട്ടുകയാണ്. കൊൽക്കത്ത താരങ്ങൾ തെറ്റുകൾ തിരുത്തേണ്ടതുണ്ട്

അജിൻക്യ രഹാനെ തുടർന്നു:

“വേ​ഗത കുറഞ്ഞ പിച്ചായിരുന്നു ഈഡനിലേത്. എങ്കിലും ​ഗുജറാത്തിനെ 210 അല്ലെങ്കിൽ 200ന് താഴെ നിർത്തിയാൽ നല്ലതാണെന്ന് ഞങ്ങൾ കരുതി. കൊൽക്കത്ത കൂടുതൽ നന്നായി ബാറ്റ് ചെയ്യണം. പ്രത്യേകിച്ച് മിഡിൽ ഓവറുകളിൽ. കൊൽക്കത്തയ്ക്ക് മികച്ച ഓപണിങ് ബാറ്റിങ് ആവശ്യമാണ്. ബൗളിങ്ങിനെക്കുറിച്ച് പരാതികളില്ല. ഓരോ കളിയിലും കൊൽക്കത്തയുടെ ബൗളിങ് മെച്ചപ്പെടുന്നുമുണ്ട്” അജിൻക്യ രഹാനെ പറഞ്ഞു.

Read more