മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി, ഒഴിഞ്ഞ സീറ്റുകള്‍ കണ്ട് ഇടഞ്ഞ് സ്‌പോണ്‍സര്‍മാര്‍; ലോക കപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് മങ്ങല്‍; ബി.സി.സി.ഐ വിശദീകരണം തേടുമെന്ന് കെ.സി.എ പ്രസിഡന്റ്

കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ സ്‌പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഈ വര്‍ഷം രാജ്യത്ത് നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും മറ്റ് അസോസിയേഷനുകള്‍ ഇത് ആയുധമാക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

ശബരിമല സീസണ്‍ പൊങ്കല്‍, നാളെ സിബിഎസ്ഇ സ്‌കൂളുകളില്‍ പരീക്ഷ തുടങ്ങുന്നു, ബാക്ടു ബാക് മത്സരം വരുന്നു. ഇത്തരമൊരു സാഹചര്യം നമുക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും അടുത്തടുത്ത് മാച്ചുകള്‍ കിടിയിട്ടില്ല. ഇതെല്ലാം കാണികള്‍ കുറയുന്നതിനെ ബാധിച്ചിരിക്കാം. മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ബിസിസിഐ കൃത്യമായും പരിശോധിക്കും.

കാണികള്‍ കുറഞ്ഞതില്‍ സ്‌പോണ്‍സര്‍മാര്‍ നിരാശരാണ്. നമുക്ക് സ്വന്തമായി സ്‌റ്റേഡിയമില്ലാത്തത് ഒരു തലവേദനായാണ്. അതിനാല്‍ തന്നെ ഈ വിവാദങ്ങല്‍ മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ ആയുധമാക്കും. അവര്‍ ഇവിടെ കളി നടത്തുന്നതിന് എതിര്‍ക്കും. അതിനാല്‍ ഇത് ലോകകപ്പിന് വേദിയാകാനുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയാകും. എന്നിരുന്നാലും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും- ജയേഷ് ജോര്‍ജ് പറഞ്ഞു.

അതിനിടെ,  കാര്യവട്ടം ഏകദിനത്തിലെ നികുതി നിരക്ക് വര്‍ദ്ധനയെ ന്യായീകരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ രംഗത്തുവന്നു. വിനോദ നികുതി വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരുമായി ആലോചിച്ചാണെന്നും ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളല്ല ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചതെന്നും അതിന് വേറെ കാരണങ്ങളുണ്ടെന്നും മേയര്‍ പറഞ്ഞു.

വിവാദങ്ങള്‍ കാരണമല്ല കാണികള്‍ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതും 50 ഓവര്‍ മല്‍സരവും കാണികളുടെ എണ്ണത്തെ ബാധിച്ചു- മേയര്‍ പറഞ്ഞു.

40,000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയതെന്ന് കെഎസിഎ പറഞ്ഞിരുന്നു. ശബരിമല സീസണ്‍, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവ ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചുവെന്നാണ് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചത്.

ടിക്കറ്റ് വില്‍പ്പന കുറഞ്ഞതില്‍ ആശങ്ക പങ്കുവെച്ച  ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് വിവരങ്ങള്‍ തിരക്കി. രാജ്യാന്തര മത്സരങ്ങള്‍ അനുവദിക്കുമ്പോഴെല്ലാം കേരളത്തില്‍ പലവിധ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതില്‍ ബിസിസിഐ അതൃപ്തരാണെന്ന് കെസിഎ വൃത്തങ്ങള്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം