'ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്, അല്ലാതെ ക്രിക്കറ്റ് കളിയെ ആയിരുന്നില്ല'; വിശദീകരണ കുറിപ്പുമായി തരൂര്‍

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വിവാദ പ്രസ്താവനയുടെ പേരില്‍ ആരാധകര്‍ സ്റ്റേഡിയം ബഹിഷ്‌കരിക്കുകയല്ല വേണ്ടിയിരുന്നതെന്ന് ശശി തരൂര്‍ എംപി. ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ കാണികള്‍ വളരെ കുറവായതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്നലെ താന്‍ നടത്തിയ പ്രസ്താവന ചിലര്‍ തെറ്റിദ്ധരിച്ചു എന്ന് കാണിച്ച് തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

ബഹിഷ്‌കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്. പക്ഷെ, ബഹിഷ്‌കരണം നടത്തുന്നവര്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടതെന്നും അല്ലാതെ ക്രിക്കറ്റ് കളിയെ ആയിരുന്നില്ലെന്നും തരൂര്‍ കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

കേരള സ്‌പോര്‍ട്‌സ് മന്ത്രിയുടെ വിവേകശൂന്യമായ പരാമര്‍ശത്തില്‍ രോഷാകുലരായ ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ബഹിഷ്‌കരണാഹ്വാനം നടത്തിയതിന്റെ ഫലമായി ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ കാണികള്‍ വളരെ കുറവായതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്നലെ ഞാന്‍ നടത്തിയ പ്രസ്താവന ചിലര്‍ തെറ്റിദ്ധരിച്ചതായി തോന്നുന്നു.

ബഹിഷ്‌കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്; പക്ഷെ, ബഹിഷ്‌കരണം നടത്തുന്നവര്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടത്. ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ പരിഹാസത്തില്‍ പ്രകോപിതരായവരോട് എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ മത്സരം കാണാന്‍ പോലും മെനക്കെടാതിരുന്ന സ്‌പോര്‍ട്‌സ് മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്റ്റേഡിയം നിറഞ്ഞിട്ടുണ്ടോ അതോ കാലിയാണോ എന്നതൊരു പ്രശ്‌നമല്ല. അതുകൊണ്ടു തന്നെ ഈ ബഹിഷ്‌കരണം അദ്ദേഹത്തെ ബാധിക്കാന്‍ ഇടയില്ല.

യഥാര്‍ത്ഥത്തില്‍ പ്രതിഷേധിക്കുന്നവര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്; ക്രിക്കറ്റ് കളിയെ ആയിരുന്നില്ല. ഇന്നലത്തെ ബഹിഷ്‌കരണം പ്രതികൂലമായി ബാധിക്കുന്നത് തിരുവനന്തപുരത്തെ ക്രിക്കറ്റിന്റെ സാധ്യതകളെയാണ്. മന്ത്രിയുമായോ അദ്ദേഹത്തിന്റെ വിവേകശൂന്യമായ അഭിപ്രായങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത കെസിഎയ്ക്ക്, ഈ വര്‍ഷാവസാനം ലോകകപ്പ് വേദിയായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള തങ്ങളുടെ വാദത്തെ ശക്തിപ്പെടുത്താന്‍ നല്ല ജനപങ്കാളിത്തം ആവശ്യമായിരുന്നു. ഇന്നലത്തെ

കാലിയായ സ്റ്റേഡിയം ഒരു കാരണമായി BCCI നമുക്കെതിരെ ഒരു തീരുമാനമെടുത്താല്‍ കേരളത്തിലെ കായികപ്രേമികളെയാണ് അത് പ്രതികൂലമായി ബാധിക്കുന്നത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. ഈ അഭിപ്രായമാണ് ഞാന്‍ സ്റ്റേഡിയത്തില്‍ വെച്ച് പ്രകടിപ്പിച്ചത്. പക്ഷെ, എന്റെ അഭിപ്രായം ഭാഗികമായും വ്യത്യസ്തവുമായുമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. അത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണം നടത്തേണ്ടി വന്നത്.

ഒരു ക്രിക്കറ്റ് ഫാന്‍ എന്ന നിലക്കും തിരുവനന്തപുരം ടോപ് ക്ലാസ് ക്രിക്കറ്റിന്റെ വേദിയാകണം എന്നാഗ്രഹിക്കുന്ന സ്ഥലം എം പി എന്ന നിലക്കുമുള്ള എന്റെ വിശദീകരണം എല്ലാവര്‍ക്കും വ്യക്തമായിക്കാണുമെന്ന് വിശ്വസിക്കുന്നു.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?