ബുംറയ്ക്ക് ശേഷം ഏറ്റവും സ്ഥിരതയുള്ള ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരന്‍, പഞ്ചാബിന്റെ വജ്രായുധം

പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ശേഷം ഏറ്റവും സ്ഥിരതയുള്ള ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരന്‍ അര്‍ഷ്ദീപ് സിംഗ് ആണെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ പഞ്ചാബ് കിംഗ്സിനായി അര്‍ഷ്ദീപ് മികച്ച തിരഞ്ഞെടുക്കലായിരുന്നു. ലേലത്തിന് മുമ്പ് പഞ്ചാബ് അര്‍ഷ്ദീപിനെ വിട്ടയക്കുകയും രണ്ട് അണ്‍ക്യാപ്ഡ് കളിക്കാരെ നിലനിര്‍ത്തുകയും ചെയ്തു. എന്നാലവര്‍ 18 കോടി രൂപയ്ക്ക് അര്‍ഷ്ദീപിനെ തിരികെ വാങ്ങി.

പുതിയ പന്ത്, പഴയ പന്ത്, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍, ബുംറയ്ക്ക് ശേഷം ആര്‍ക്കെങ്കിലും അത് സ്ഥിരതയോടെ ചെയ്യാന്‍ കഴിയുമെങ്കില്‍, അത് അര്‍ഷ്ദീപ് ആണ്. വിക്കറ്റ് വീഴ്ത്തുന്നതില്‍ അദ്ദേഹം ബുംറയെക്കാള്‍ മുന്നിലാണ്. അവന്‍ മികച്ച ഒരു വിക്കറ്റ് വേട്ടക്കാരനാണ്- ആകാശ് ചോപ്ര പറഞ്ഞു.

പഞ്ചാബ് ഒരിക്കലും ഐപിഎല്‍ കിരീടം നേടിയിട്ടില്ല. മെഗാ ലേലത്തില്‍ ചില മികച്ച കളിക്കാരെ തിരഞ്ഞെടുത്തതിന് ശേഷം ഐപിഎല്‍ 2025 ലെ അവരുടെ പ്രകടനത്തിനായി ആരാധകര്‍ കാത്തിരിപ്പിലാണ്.