ഐപിഎൽ 2024-ൽ മുംബൈ ഇന്ത്യൻസ് (എംഐ) മറ്റൊരു മത്സരത്തിൽ കൂടി പരാജയപ്പെട്ടു ആദ്യ മത്സരം തോറ്റപ്പോൾ തന്നെ എയറിലായ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മേൽ ഈ തോൽവി കൂടി വന്നതോടെ സമ്മർദ്ദം ഇരട്ടിയാകുന്നു. മുംബൈ നായകനായി ടീമിലേക്ക് ഉള്ള റീ എൻട്രി വന്നപ്പോൾ തന്നെ ഹാർദിക് മുംബൈ ആരാധകർക്ക് മുന്നിൽ വില്ലനായതാണ്. രോഹിത് ശർമ്മയോടുള്ള മോശം പെരുമാറ്റവും, സഹതാരങ്ങളോടുള്ള രീതികൾ എല്ലാം കാരണവും വെറുക്കപെട്ടവനായ താരം തോൽവികൾ തുടർകഥ ആയതോടെ എന്ത് പറയണം
ടൂർണമെന്റ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ ടീം റെക്കോഡുകൾ പലതും തിരുത്തി കുറിക്കപെട്ട പോരിൽ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത്. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.
ഹൈദരാബാദ് ഉയർത്തിയ വലിയ സ്കോറിന് മുന്നിൽ ഭയക്കാതെ കളിക്കുന്ന മുംബൈ ഇന്ത്യൻസിനെയാണ് കാണാൻ സാധിച്ചത്. ടോപ്പ് ഓർഡറിൽ നിന്ന് ഇറങ്ങിയ താരങ്ങൾ എല്ലാം വളരെ വേഗത്തിൽ കളിച്ചെങ്കിലും ആ സമയത്ത് ആസ്കിങ് റേറ്റ് വളരെയധികം കൂടുതൽ ആയിരുന്നു. ഹൈദരാബാദിന്റെ ഇന്നിങ്സിൽ ആകട്ടെ 3 താരങ്ങൾ തങ്ങൾക്ക് കിട്ടിയ മികച്ച തുടക്കം അർദ്ധ സെഞ്ചുറികൾ ആക്കി മാറ്റുകയും ചെയ്തു.
മുൻ SRH കോച്ച് ടോം മൂഡി, ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് വിദഗ്‌ദ്ധർക്ക് എയ്‌സ് പേസർ ജസ്പ്രീത് ബുംറയെ എന്തുകൊണ്ടാണ് ഹൈദരാബാദ് സ്കോറിങ് ഉയർന്ന് നിന്നപ്പോൾ പോലും അവസരം കൊടുക്കാത്തത് എന്ന ചോദ്യമായിരുന്നു പറയാൻ ഉണ്ടായിരുന്നായ. ബുധനാഴ്ച 4 ഓവറിൽ നിന്ന് 36 റൺസ് മാത്രം വഴങ്ങിയ ബുംറ ആയിരുന്നു മുംബൈയുടെ മികച്ച ബോളർ. ഒറ്റ അക്കത്തിൽ ഇക്കോണമിയുമായി അവസാനിപ്പിച്ച ഏക മുംബൈ ബോളറും അദ്ദേഹം മാത്രമായിരുന്നു
മത്സരത്തിൽ എംഐ 31 റൺസിന് തോറ്റതോടെ സോഷ്യൽ മീഡിയയിൽ മീമുകൾ ഒഴുകി. ഗുജറാത്ത് ടൈറ്റൻസ് വിട്ട് മുംബൈയിലേക്ക് മടങ്ങിവരാനുള്ള തീരുമാനം തെറ്റായി പോയി എന്ന് പലരും അദ്ദേഹത്തെ ഓർമിപ്പിച്ചു. രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്നും ഒഴിവാക്കിയ മുംബൈ നടപടിയെയും പലരും ചോദ്യം ചെയ്തു. മത്സരം തോറ്റ ശേഷവും അനാവശ്യമായി കൂൾ ആകാൻ ശ്രമിച്ച് ചെറിയ ചിരിയോടെ നിന്ന മുംബൈ നായകന്റെ ചിത്രവും ട്രോളുകളിൽ നിറഞ്ഞു. കൂടാതെ മലിംഗയും പൊള്ളാർഡും സംസാരിച്ച സമയത്ത് മലിംഗയോട് കസേരയിൽ നിന്ന് എഴുനേറ്റ് മാറി ഇരിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ രീതിയിൽ ഉള്ള പെരുമാറ്റവും കൊണ്ട് രക്ഷപെടാൻ പറ്റില്ല എന്നാണ് ആരാധകർ പറയുന്നത്.
Hardik Pandya combined in 10 births can’t achieve 10% of Malinga.
The worst character ever. #SRHvsMI 🤢pic.twitter.com/ErEgyRtRKx
— Selfless⁴⁵ (@SelflessCricket) March 27, 2024
Hardik Pandya trying to look happy on the ground be like 🥲pic.twitter.com/vtCRX5gRTM
— Indian Elon (@Eloonfraud) March 28, 2024
Read more