വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം നേടിയിരിക്കുകയാണ് ടീം ഇന്ത്യ. ഓപ്പണിംഗ് ജോടികളായ യശസ്വി ജയ്സ്വാളിന്റെയും (84*) ശുഭ്മാന്‍ ഗില്ലിന്റെയും (77) തകര്‍പ്പന്‍ പ്രടകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 165 റണ്‍സിന്റെ റെക്കോഡ് കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇപ്പോഴിതാ വിന്‍ഡീസിനെതിരായ ഈ പ്രകടനത്തിന് തന്നെ സഹായിച്ച ഘടകം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയ്സ്വാള്‍.
ടീമിന്റെ ആവശ്യം മനസ്സിലാക്കിയാണ് ഞാന്‍ കളിക്കാന്‍ ശ്രമിക്കാറുളളത്. അതിവേഗത്തില്‍ സ്കോര്‍ ചെയ്യാനും പവര്‍പ്ലേയില്‍ പരമാവധി ഷോട്ടുകള്‍ കളിക്കാനുമാണ് ഞാന്‍ ശ്രമിക്കാറുള്ളത്. വിക്കറ്റും സാഹചര്യവുമെല്ലാം വായിച്ചെടുക്കുകയെന്നതും പ്രധാനമാണ്.
രാജസ്ഥാന് റോയല്‍സ് ടീമിന്റെ നെറ്റ് സെഷനുകളില്‍ ഹോള്‍ഡര്‍, മക്കോയ് എന്നിവര്‍ക്കെതിരേ ഞാന്‍ ഒരുപാട് കളിച്ചതാണ്. ഇതു അവരുടെ ബോളുകള്‍ നന്നായി പിക്ക് ചെയ്യാന്‍ എന്നെ സഹായിക്കുകയും ചെയ്തു.
Read more
ഗില്ലിനൊപ്പമുള്ള എന്റെ കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. അവന് വളരെ നന്നായി ബാറ്റ് ചെയ്തു. ഇവിടെ വരികയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുകയാണ്- ജയ്സ്വാള്‍ പറഞ്ഞു.