"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

വൈകി എത്തിയ അവസരം മികച്ച രീതിയിൽ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് സഞ്ജു സാംസൺ. ഇന്ത്യ കണ്ട എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് ഇനി ആ മലയാളി താരത്തിന് സ്വന്തം. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്നു സെഞ്ച്വറി നേടിയ താരം, രോഹിത് ശർമ്മയുടെ ടി-20 യിലെ വിടവ് നികത്തുകയാണ്.

സഞ്ജുവിന് ഏറ്റവും പ്രിയപ്പെട്ടതും പ്രചോദനവുമായ താരമാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്യേഴ്‌സ്. സഞ്ജുവിന്റെ നിലവിലെ പ്രകടനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഇപ്പോൾ അദ്ദേഹമാണ്. ഇന്ത്യൻ ടീം വർഷങ്ങളായി സഞ്ജുവിന്റെ മികവിനെ തിരിച്ചറിയാൻ സമയമെടുത്തു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഭാവി ഇന്ത്യൻ ക്യാപ്റ്റൻ അകാൻ വരെ സഞ്ജുവിന് സാധിക്കും എന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്.

എ ബി ഡിവില്യേഴ്‌സ് പറയുന്നത് ഇങ്ങനെ:

“ഇന്ത്യന്‍ ടീമില്‍ എത്ര മാത്രം വലിയ വിടവായിരുന്നു സഞ്ജു സാംസണെന്നു എന്ന് നന്നായി അറിയാം. ടീമിലെ വലിയ വിടവാണ് സഞ്ജു ഇപ്പോള്‍ നികത്തിയിരിക്കുന്നത്. ഇപ്പോള്‍ നോക്കൂ, സഞ്ജുവിന്റെ സമയമെത്തിയിരിക്കുകയാണ്. രണ്ടു സെഞ്ച്വറികളാണ് ഒരു ടി-20 പരമ്പരയില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്”

എ ബി ഡിവില്യേഴ്‌സ് തുടർന്നു:

“സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള മിന്നുന്ന പ്രകടനെേത്താടെ ഇന്ത്യയുടെ ടി-20 ടീമില്‍ സഞ്ജു തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മാത്രമല്ല അടുത്ത ക്യാപ്റ്റന്റെ റോളും അദ്ദേഹം ഭദ്രമാക്കിയതായി ഞാന്‍ കരുതുന്നു. ഈ ടീമിനെ മുന്നോട്ടു നയിക്കാന്‍ സഞ്ജുവിനു കഴിയും. ഇതു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു” എ ബി ഡിവില്യേഴ്‌സ് പറഞ്ഞു.

Latest Stories

വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍

പാലക്കാട് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്; പ്രതി ഭാനുമതി പിടിയിൽ

'അത്തരം ഡാറ്റയൊന്നും സൂക്ഷിക്കാറില്ല, അത് സംസ്ഥാനത്തിന്റെ വിഷയം'; മഹാകുംഭമേളക്കിടെ മരിച്ചവരുടെ വിവരങ്ങൾ കൈവശമില്ലെന്ന് കേന്ദ്രം

ഡയബറ്റിക് റെറ്റിനോപ്പതി; ശ്രദ്ധിച്ചില്ലെങ്കിൽ ആപത്താണ്

ആരാധകരെ പോലെ ഞാനും ഈ മത്സരത്തിനായി കാത്തിരുന്നു, പക്ഷെ....: ലയണൽ മെസി

'പൊതുവിദ്യാഭ്യാസ മേഖലക്ക് കേന്ദ്രം നൽകേണ്ടത് 1186.84 കോടി, കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവെക്കുന്നു'; മന്ത്രി വി ശിവൻകുട്ടി

ഇസ്ലാം മതം സ്വീകരിച്ച് പോണ്‍ താരം; പര്‍ദ്ദ ധരിച്ച് ഇഫ്താര്‍ വിരുന്നില്‍, വീഡിയോ

'നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനംകൊള്ളുന്നു, തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിലെത്തണം'; സുനിത വില്യംസിന് കത്തയച്ച് നരേന്ദ്ര മോദി

സിനിമ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നത്; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹൈക്കോടതി

ഈ ചെയ്യുന്നത് മമ്മൂട്ടിയോട് പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്.. മഹേഷ് നാരായണന്‍ സിനിമയ്ക്ക് പ്രതിസന്ധിയില്ല; വിശദീകരിച്ച് നിര്‍മ്മാതാവ്