അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന വിളിപേര് ചുമ്മാതല്ല; തകർപ്പൻ ബാറ്റിങ്ങിൽ താരം തകർത്താടി; ആവേശത്തിൽ ഇന്ത്യൻ ആരാധകർ

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന വിളി പേര് കിട്ടിയ താരമാണ് പ്രിത്വി ഷാ. വെടിക്കെട്ട് ഓപ്പണിങ് ബാറ്റിംഗ് കൊണ്ട് എതിർ ടീമിനെ പോലും അത്ഭുതപെടുത്തിയിരുന്നു പ്രിത്വി. ചുരുങ്ങിയ കാലയളവിൽ അദ്ദേഹം ഒരുപാട് ഗംഭീര പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. നിരവധി റെക്കോഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ് ശൈലി കൊണ്ട് ആരാധകർക്കു പ്രിയങ്കരനായി മാറിയ അദ്ദേഹം പിന്നീട് ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം ടീമിൽ നിന്നും പുറത്താവുകയായിരുന്നു. എന്നാൽ തന്റെ വീറും വാശിയും കഴിവും ഇപ്പോഴും ഉളിൽ തന്നെ ഉണ്ടെന്ന് മികവിലൂടെ തെളിയിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം നോർതാംപ്റ്റൺഷെയർ സ്റ്റീൽബാക്‌സിനു വേണ്ടി ഗംഭീര ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരത്തിൽ ഫിഫ്റ്റിയോടെ തിളങ്ങി മികച്ച ടീം സ്കോർ ആണ് താരം നേടി കൊടുത്തത്. മെട്രോ ബാങ്ക് ഏകദിന കപ്പിൽ, മിഡിൽസെക്‌സുമായുള്ള മൽസരത്തിൽ ഓപ്പണറായി ഇറങ്ങിയ പൃഥ്വി 58 ബോളിൽ നിന്നും 76 റൺസ് അടിച്ചെടുത്തു. 33 ബോളുകളിലായിരുന്നു ആദ്യം പൃഥ്വി ഫിഫ്റ്റി പൂർത്തിയാക്കിയത്. അടുത്ത വർഷത്തെ ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാതാരലേലം തന്നെ ആണ് താരത്തിന്റെ ലക്ഷ്യം. നിലവിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. പക്ഷെ ലേലത്തിനു മുമ്പ് ഡിസി ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റിൽ പൃഥ്വിയുമുണ്ടാവാനാണ് സാധ്യത. ഇപ്പോൾ കിട്ടിയ അവസരത്തിൽ താരം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ചാൽ അടുത്ത ലേലത്തിൽ താരത്തിന്റെ മൂല്യം കൂടുകയും, കരിയറിൽ അതൊരു നാഴികക്കല്ലാക്കാനും താരത്തിന് സാധിക്കും

കഴിഞ്ഞ രണ്ടു ഐപിഎൽ സീസണുകൾ അദ്ദേഹത്തിനു അത്ര മികച്ചതായിരുന്നില്ല. ഡൽഹിക്ക് വേണ്ടി അവസരങ്ങൾ കുറവായിരുന്നുവെങ്കിലും താരം കിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നില്ല. കഴിഞ്ഞ സീസണിൽ 198 റൺസും അതിനു മുമ്പത്തെ സീസണിൽ 106 റൺസും മാത്രമേ താരം നേടിയുള്ളൂ. എന്നാൽ ഇത്തവണ താരത്തിന് മികച്ച ലേലത്തുക ലഭിക്കാൻ സാധ്യത കൂടുതലാണ്. മികച്ച ഫോമിൽ കളിക്കുന്ന താരത്തിനെ
മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസുൾപ്പെടെ അദ്ദേഹത്തെ റാഞ്ചാൻ ശ്രമിച്ചേക്കുമെന്നാണ് സൂചനകൾ. പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സും എന്നിവരും മുൻപന്തിയിൽ തന്നെ ഉണ്ട്. 2018ലെ ഐസിസിയുടെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കിയ ക്യാപ്റ്റനാണ് പൃഥ്വി. അന്നു ടീമിനെ പരിശീലിപ്പിച്ചത് രാഹുൽ ദ്രാവിഡുമായിരുന്നു. ഷാ സീനിയർ ടീമിലും തന്റെ അരങേറ്റ മത്സരം നടത്തിയിരുന്നു. ടെസ്റ്റിൽ നിന്നും 42.38 ശരാശരിയിൽ 339 റൺസും സ്‌കോർ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്. ഏകദിനത്തിൽ ആറു മൽസരങ്ങളിൽ നിന്നും 189 റൺസും പ്രിത്വി നേടിയിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം