DC UPDATES: ഡോട്ട് ബോളുകളുടെ രാജാവിനെ അടിച്ച് പൊട്ടകിണറ്റിലിട്ടവൻ, ഒരൊറ്റ മത്സരം കൊണ്ട് ഒരുപാട് ചീത്തപ്പേര് കഴുകിക്കളഞ്ഞവൻ; രാഹുൽ ഈസ് ടൂ ക്ലാസി; കുറിപ്പ് വൈറൽ

ഡൽഹിയുടെ റൺചേസിൻ്റെ എട്ടാമത്തെ ഓവറിൽ ജോഷ് ഹെയ്സൽവുഡിനെതിരെ കെ.എൽ രാഹുൽ ഒന്ന് പതറിയിരുന്നു. രാഹുൽ പുൾ ചെയ്യാൻ ശ്രമിച്ചപ്പോൾ ടോപ് എഡ്ജ് വന്നു. ഭാഗ്യത്തിന് ആ ഷോട്ട് സുരക്ഷിതമായി വേലി കടന്നു. അടുത്ത പന്തിൽ രാഹുൽ സമ്പൂർണ്ണമായും ബീറ്റൺ ആയി.

ഒരു വിക്കറ്റ് വഴുതിപ്പോയതിൻ്റെ നിരാശയിൽ ഹെയ്സൽവുഡ് രാഹുലിൻ്റെ മുഖത്തുനോക്കി എന്തൊക്കെയോ പിറുപിറുത്തു. ഹെയ്സൽവുഡ് വീണ്ടും വന്നപ്പോൾ ചിന്നസ്വാമിയിൽ മഴത്തുള്ളികൾ പൊടിഞ്ഞുതുടങ്ങിയിരുന്നു. മഴനിയമപ്രകാരം ഡൽഹി അപ്പോൾ പുറകിലായിരുന്നു. ആ ഓവറിലെ രാഹുലിൻ്റെ സ്കോറിങ്ങ് ബഹുരസമായിരുന്നു- 4,4,2,2,4,6…!!

ഏറ്റവും കൂടുതൽ ഡോട്ട്ബോളുകൾ എറിയുന്ന ഹെയ്സൽവുഡ് നാലുപാടും പറന്നു! ഡക് വർത്ത് ലൂയിസ് പാർ സ്കോർ 115 ആയിരുന്നു. രാഹുലിൻ്റെ താണ്ഡവം മൂലം ഡെൽഹി 121-ൽ എത്തി!! എന്തൊരു പ്രകടനം. മൂന്ന് വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായപ്പോൾ പ്രതിരോധത്തിൻ്റെ കോട്ട തീർത്തവൻ. ക്രുണാൾ പാണ്ഡ്യയ്ക്കെതിരെ ഒരു സിക്സർ പോലും അടിച്ചിട്ടില്ല എന്ന ചീത്തപ്പേര് കഴുകിക്കളഞ്ഞവൻ. യാഷ് ദയാലിനെ തല്ലിച്ചതച്ച് നെറ്റ്റൺറേറ്റ് സംരക്ഷിച്ചവൻ.

സ്ലോ പിച്ചിൽ ക്രോസ് ബാറ്റഡ് ഷോട്ടുകൾ പായിച്ച് ഇരുടീമുകളിലെയും ബാറ്റർമാർ നിലംപരിശായപ്പോൾ ക്ലാസ് ഹിറ്റുകളിലൂടെ വഴികാട്ടിയവൻ, Remember the name. KL Rahul…!!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Read more