പൂജ്യത്തിന് പുറത്തായ രോഹിത്തിനെ ചൊറിഞ്ഞത് മാത്രമേ ഓർമ്മയുള്ളു, പഞ്ചാബ് അഡ്‌മിനെ എയറിലേക്ക് വിട്ട് മുംബൈയുടെ മാസ് പ്രതികരണം; ട്വിറ്റർ ഡിലീറ്റാക്കി ഓടുന്നതാ ബുദ്ധി

രോഹിത് ശർമ്മ ഇന്നലെയും നിരാശപ്പെടുത്തി. സ്കോർ പിന്തുടരുമ്പോൾ താരത്തിന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിംഗ്സ് പ്രതീക്ഷിച്ചവരെ നിരാശപെടുത്തികൊണ്ട് രോഹിത് പൂജ്യനായി മടങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ റൺ ഒന്നും എടുക്കാതെ മടങ്ങുന്ന താരമെന്ന റെക്കോർഡിന് ഒപ്പമെത്തി രോഹിത്തും. താരത്തിന്റെ മോശം ഫോമിൽ മുംബൈ ആരാധകർ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും നിരാശപ്പെട്ട് ഇരിക്കുന്ന സമയത്തായിരുന്നു പുര കത്തുമ്പോൾ വാഴ വെട്ടുന്നതുപോലെ താരത്തെ കളിയാക്കി പഞ്ചാബ് കിങ്‌സ് ട്വീറ്റ് ചെയ്‌തത്‌.

പഞ്ചാബ് കിങ്‌സ് – R0 എന്ന് എഴുതിയതിന് ശേഷം ഒരു കളിയാക്കുന്ന ഇമോജിയും കൂടി ചേർത്താണ് രോഹിത് പുറത്തായ ശേഷം പോസ്റ്റ് ചെയ്‌തത്‌. ആ സമയം പഞ്ചാബ് കളിയിൽ പിടിമുറുക്കി ഇരിക്കുക ആയിരുന്നു. എന്നാൽ 215 റൺ എന്ന റൺ മലക്ക് മുന്നിൽ പതറാതെ കളിച്ച മുംബൈ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരുടെ മികവിൽ മത്സരം ജയിക്കുക ആയിരുന്നു. ശേഷം മുംബൈ പഞ്ചാബിന്റെ ട്വീറ്റിന് നൽകിയ മറുപടിയിൽ എല്ലാം അടങ്ങിയിരുന്നു.

മുംബൈയുടെ ട്വീറ്റ് ഇങ്ങനെ- രോഹിത് ശർമ്മ നേടിയ ഐ.പി.എൽ കിരീടം 6 എണ്ണം, പഞ്ചാബ് കിങ്‌സും കിങ്‌സ് ഇലവൻ പഞ്ചാബും ചേർന്ന് നേടിയ ഐ.പി.എൽ കിരീടം പൂജ്യം. ആ മറുപടി പഞ്ചാബിന് അത്യാവശ്യമായിരുന്നു. ആദ്യ തവണ മുംബൈയുമായി ഏറ്റുമുട്ടിയ മത്സരത്തിൽ വിജയം നേടിയ ശേഷം പഞ്ചാബ് മുംബൈയെ ഒരുപാട് കളിയാക്കിയിരുന്നു.

മത്സരത്തിലേക്ക് വന്നാൽ പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) തിളങ്ങി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ