ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് ശുഭസൂചനയാണെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറയുന്നു. രോഹിത് നയിക്കുന്ന മുംബൈ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഡൽഹിയെ തകർത്തെറിഞ്ഞ് ജയം സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് ടീം വിജയം നേടിയത്.
ഡൽഹിക്കെതിരായ സമ്മർദ്ദത്തെ രോഹിത് ശർമ്മ കൈകാര്യം ചെയ്ത രീതി മികച്ചതായിരുന്നു. അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിച്ചു, ഈ മാച്ച് വിന്നിംഗ് പ്രകടനം അദ്ദേഹത്തെയും മുംബൈ ഇന്ത്യൻസിനെയും മുന്നോട്ടുള്ള യാത്രയിൽ സഹായിക്കും , ”ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
“ഈ വിജയം ടൂർണമെന്റിലേക്ക് മുന്നോട്ട് പോകാൻ MIക്ക് വളരെയധികം ആത്മവിശ്വാസം നൽകും.” അതേസമയം, ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കൂടുതൽ സമയം നൽകുന്നതിനായി ഓർഡറിന് മുകളിൽ ബാറ്റ് ചെയ്യണമെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ ആഗ്രഹിക്കുന്നു.
ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാനാണ് മുംബൈയുടെ എതിരാളികൾ.