പ്രണവ് തെക്കേടത്ത്
ആൽബീ മോർക്കൽ എന്ന നാമം മനസിലേക്കെത്തുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് പ്രഥമ ഐസിസി ട്വന്റി ട്വന്റി വേൾഡ് കപ്പിലെ കേപ്പ്ടൗണിലെ ആ രാത്രിയാണ് അവിടെ ഇംഗ്ലണ്ടിനെതിരെ തകരുന്ന സൗത്താഫ്രിക്കൻ നിരയെ അയാൾ കൈപിടിച്ചുയർത്തുന്ന ആ ഓർമ്മകൾ നേരിട്ട 20 ബോളിൽ 43 റൻസുകൾസ്വന്തമാക്കുമ്പോൾ സ്റ്റാൻഡ്‌സിലേക്ക് പറന്നുപോവുന്ന ആ നാല് സിക്‌സറുകൾ അത്ഭുതത്തോടെ നോക്കിയിരുന്ന ദിനം ,ബോളിങ്ങിൽ സ്വന്തമാക്കുന്ന 2 വിക്കറ്റുകളുമായി കളിയിലെ താരമായി അയാൾ നടന്നകന്ന രാത്രി.
സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളിലൂടെ കടന്നു പോവുമ്പോൾ മനസിലാക്കാൻ സാധിക്കാത്ത ഇമ്പാക്ട് ഫുൾ പ്ലെയർ ,ചെന്നൈ സൂപ്പർകിങ്സിന്റെ ആദ്യകാല തേരോട്ടങ്ങളിൽ അവരുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം പവർപ്ളേകളിൽ അയാളിൽ നിന്ന് ഉൽഭവിക്കുന്ന ഔട്ട് സ്വിങ്ങറുകൾ.
ബാറ്റിങ്ങിലേക്ക് വരുമ്പോൾ ഏതൊരു ഗ്രൗണ്ടും കീഴടക്കാനുള്ള കൈക്കരുത്ത്,നിർണായക നിമിഷങ്ങളിൽ പലപ്പോഴും തലയെടുപ്പോടെ നിന്ന ഓൾറൗണ്ടർ. ചെപ്പോക്കിലെ ഒരു സായാഹ്നത്തിൽ 12 ബോളുകളിലേ 43 റൻസുകൾക്ക് മുന്നിൽ അടിപതറാതെ കൊഹ്‌ലിയെന്ന പാർട്ട് ടൈം ബോളറുടെ ആത്മവിശ്വാസം തകർത്ത 28 റൻസുകൾ.
മോഡേൺ ഡേ ഓൾറൗണ്ടർ, ഏതൊരു ടീമിന്റെയും ഷോർട്ടർ ഫോര്മാറ്റിലേക്ക് കടന്നു കൂടാനുള്ള കഴിവുകൾ നിറഞ്ഞ ആൽബി മോർക്കൽ.
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ