ഒരു ഓള്‍റൗണ്ടര്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കണം എന്നതിനെ പ്രതിനിധാനം ചെയ്ത കളിക്കാരന്‍

സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍മാര്‍ വെള്ളത്തിലെ മത്സ്യം പോലെയാണ് എന്നാണ് പറയപ്പെടുന്നത്. മത്സ്യത്തെ പോലെ എപ്പോഴും ഒരു കൂട്ടവും, വേര്‍തിരിക്കാനാവാത്തതുമായ ഓള്‍റൗണ്ടമാര്‍. ജാക്വസ് കാലിസ്, ലാന്‍സ് ക്ലൂസ്‌നര്‍, ഷോണ്‍ പൊള്ളോക്ക്, ആല്‍ബി മോര്‍ക്കല്‍,, ഇങ്ങ് ആധുനിക ക്രിക്കറ്റില്‍ ക്രിസ്‌മോറിസ് തുടങ്ങിയ പേരുകള്‍ക്കിടയില്‍ വെച്ച് ലോക ക്രിക്കറ്റ് സര്‍ക്കിളുകളില്‍ വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പേര് ഉണ്ടെങ്കില്‍., അന്താരാഷ്ട്ര മത്സര വിലക്ക് അവസാനിച്ച ശേഷം തൊണ്ണൂറുകളില്‍ മടങ്ങിയെത്തിയ സൗത്താഫ്രിക്കന്‍ സംഘത്തിലെ യഥാര്‍ത്ഥ unsung hero….അത്, ‘ബിഗ് മാക്’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബ്രയാന്‍ മെര്‍വിന്‍ മക്മില്ലന്‍ ആണ്..

ഒരു ക്രിക്കറ്ററുടെ കരിയറിന്റെ സായന്തനത്തിലേക്കടുക്കുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ മാത്രം യോഗമുണ്ടാവുകയും, അത് വഴി കുറച്ച് വര്‍ഷങ്ങള്‍ ലോക ക്രിക്കറ്റില്‍ തന്റെ സ്വാധീനം ചൊലുത്തുകയും ചെയ്ത ബ്രയാന്‍ മക്മില്ലന്‍.. പൊള്ളോക്കും, ക്ലൂസ്‌നറും, കാലിസുമൊക്കെ കരിയര്‍ തുടങ്ങുമ്പോള്‍ ഇവരുടെയെല്ലാം സമകാലികനായിരുന്ന ബ്രയാന്‍ മക്മില്ലന്‍.. ടീമിന് ആവശ്യമായ കുറച്ച് റണ്‍സുകള്‍ക്ക് വേണ്ടി ഒരു സ്‌റ്റൈലന്‍ ബാറ്റിങ്ങിലൂടെയുള്ള ടീമിലെ ഒരു ഭീമന്‍ ബാറ്റ്‌സ്മാന്‍..

ടീമിന് മിനിമം ഒരു വിക്കറ്റെങ്കിലും വേണം എന്ന നിലയില്‍ കൃത്യതയോടെയുള്ള ഒരു ബൗളിംഗ് മെഷീന്‍.. ഒരിക്കലും ചോരാത്ത ബക്കറ്റ് പോലെ എന്ന് വിശേഷിപ്പിച്ച ആ കൈകള്‍ ഉപയോഗിച്ചുള്ള ഒരു സ്ലിപ്പ് ക്യാച്ചിംഗ് റിസര്‍വോയര്‍.. അല്ലെങ്കില്‍ എതിരാളികള്‍ക്ക് നേരെ സ്ലഡ്ജ് ചെയ്തുള്ള വാക്കാലുള്ള മിസൈല്‍,, അതുമല്ലെങ്കില്‍ സ്വന്തം ടീമംഗങ്ങള്‍ക്ക് ചില തന്ത്രങ്ങള്‍, ഉപദേശങ്ങള്‍ അങ്ങനെയെല്ലാം ആവശ്യമായി വന്നപ്പോള്‍ ആ നിലയിലും കളിക്കളത്തിലെ എല്ലാ തരം വെല്ലുവിളികളെയും സ്വാഗതം ചെയ്ത ഒരു സ്‌പെഷന്‍ ക്രിക്കറ്റ് കളിക്കാരന്‍. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ടോപ്പ് ഓര്‍ഡറില്‍ പോലും കളിക്കാന്‍ നിര്‍ബന്ധിതനായിരുന്ന ബ്രയാന്‍ ഒരു മികച്ച പ്രതിരോധ സാങ്കേതികതക്കൊപ്പം, ആക്രമണവും ഇടകലര്‍ന്ന തരത്തിലുള്ളതായിരുന്നു ബാറ്റിങ്ങ്..

അദ്ദേഹത്തിന്റെ ബൗളിംഗും നിസ്സാരമായി കാണേണ്ട ഒന്നല്ല!. ഒരു മീഡിയം പേസര്‍ മാത്രമാണെങ്കിലും, സൗത്താഫ്രിക്കയുടെ അന്നത്തെ ലോകോത്തര ബൗളിങ്ങ് യൂണിറ്റില്‍ ഓപ്പണിങ്ങ് ബൗളിങ്ങില്‍ വരെ പലപ്പോഴും സ്ഥിര സാനിധ്യമായി ബാറ്റര്‍മാരെ എപ്പോഴും തന്റെ ചൂണ്ട് വിരലില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്ന,, അല്ലെങ്കില്‍ ഇടയ്ക്കിടെ സ്പ്രിംഗ് ബൗണ്‍സര്‍ എറിഞ്ഞ് വിറപ്പിക്കാനും കഴിഞ്ഞിരുന്ന അപകടകാരിയായ ഒരു ബൗളര്‍ ആയിരുന്നു ബ്രയാന്‍.. അത് പോലെ സാധാരണയായി സ്ലിപ്പുകളില്‍ നില്‍ക്കുകയും തന്റെ ബിഗ് ഫ്രെയിമിന് പ്രതികൂലമായി തന്നെ നീണ്ട ഡൈവുകള്‍ ഉണ്ടാക്കുന്നതിന് ബ്രയാനെ ഒരിക്കലും പിന്തിരിപ്പിക്കാത്ത രീതിയില്‍ ഒരു സെണ്‍സേഷണല്‍ സ്ലിപ് ക്യാച്ചറുമായിരുന്നു ബ്രയാന്‍..

ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച സ്ലിപ്പ് ക്യാച്ചര്‍മാരില്‍ ഒരാളുമായ ബ്രയാന്‍ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ കളിക്കാരനുമാണ്.. ചുരുക്കി പറയുമ്പോള്‍, ഒരു ഓള്‍റൗണ്ടര്‍ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കണം എന്നതിനെ പ്രതിനിധാനം ചെയ്ത് കൊണ്ട് ലോക ക്രിക്കറ്റില്‍ സൗത്താഫ്രിക്കയെ പ്രതിനിധീകരിച്ച കളിക്കാരനാണ് ബ്രയാന്‍.. കൂടാതെ ഈ ഗെയിമിനെ മികച്ചതാക്കാനായി ഏറ്റവും മികച്ച ഒരാളായി കണക്കാക്കപ്പെടുകയും ചെയ്ത ഒരു കളിക്കാരനാണ് ബ്രയാന്‍..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ