ഇന്ന് ഇന്ത്യക്ക് പണി കൊടുക്കാൻ പോകുന്നത് ആ താരം, അവനെ സൂക്ഷിച്ചില്ലെങ്കിൽ തോൽവി ഉറപ്പ്: ആകാശ് ചോപ്ര

ഓസ്‌ട്രേലിയയ്‌ക്കെതിരായ 2024 ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി മിച്ചൽ സ്റ്റാർക്കിനെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു. ലോകകപ്പ് പോലെ ഒരു വലിയ ടൂർണമരണമെന്റ് വരുമ്പോൾ ഇന്ത്യൻ ബാറ്റർമാർ അദ്ദേഹത്തിൻ്റെ മികച്ച ബോളിങ്ങിന് മുന്നിൽ പതറിയിട്ട് ഉണ്ടെന്നും മുൻ താരം ഓർമിപ്പിച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും അവരുടെ അവസാന ഗ്രൂപ്പ് 1 സൂപ്പർ 8 ഗെയിമിൽ ഇന്ന് സെൻ്റ് ലൂസിയയിൽ ഏറ്റുമുട്ടും. ഇന്ത്യക്ക് ബർത്ത് ഫലത്തിൽ ഉറപ്പാണെങ്കിലും, ഓസീസ് ഇതുവരെ അത് ഉറപ്പിച്ചിട്ടില്ല. ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും തോറ്റ അവർക്ക് ഇന്ന് ജയിക്കാൻ ആയില്ലെങ്കിൽ സെമി മോഹങ്ങൾ ഉപേക്ഷിക്കേണ്ടതായി വരും.

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, സ്റ്റാർക്ക് ഓസ്‌ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നും ഇന്ത്യയുടെ ഏറ്റവും വലിയ ബൗളിംഗ് ഭീഷണിയായി ഇടങ്കയ്യൻ പേസറെയും പാറ്റ് കമ്മിൻസിനെയും തിരഞ്ഞെടുത്തുവെന്നും ചോപ്ര പറഞ്ഞു.

“ഓസ്‌ട്രേലിയയുടെ ബൗളിംഗ് നോക്കിയാൽ മിച്ചൽ സ്റ്റാർക്ക് ഇവിടെ കളിക്കുമെന്ന് എനിക്ക് തോന്നുന്നു. ആഷ്ടൺ അഗർ കളിക്കില്ല. അവൻ കഴിഞ്ഞ മത്സരത്തിൽ കളിച്ചു. ഇവിടെ നിങ്ങൾക്ക് മിച്ചൽ സ്റ്റാർക്കും ഒപ്പം ജോഷ് ഹേസിൽവുഡ്, പാറ്റ് കമ്മിൻസ്, ആദം സാമ്പ എന്നിവരും ഉണ്ടാകും. സ്റ്റോയിനിസും ഗ്ലെൻ മാക്‌സ്‌വെല്ലും ചേർന്ന് നാല് ഓവർ എറിയുമെന്നും അദ്ദേഹം പറഞ്ഞു

“ലോകകപ്പായതിനാൽ പുതിയ പന്തിൽ മിച്ചൽ സ്റ്റാർക്ക് ഭീഷണിയാകും. ഇടംകൈയ്യൻ പേസർമാരും ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും നല്ല കഥ അല്ല കുറച്ചുനാളുകളായി ഉള്ളത് . എന്നിരുന്നാലും, ആ ഭീഷണി ചെറുതായി നിർവീര്യമാക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പിന്നെ പാറ്റ് കമ്മിൻസ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഹാട്രിക് നേടിയിട്ടുണ്ട്,” ചോപ്ര കൂട്ടിച്ചേർത്തു.

രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ നാല് കളികളിൽ ഒമ്പത് വിക്കറ്റുകളോടെ, 2024 ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് കമ്മിൻസ്. സ്റ്റാർക്ക് നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദം സാമ്പ (13) വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ