ചഹലിനെ ശാരീരികമായി ഉപദ്രവിച്ച താരം, വിവാദ നായകനെ ടീ്മിലെത്തിച്ച് സണ്‍റൈസേഴ്സ്

സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ ബോളിംഗ് പരിശീലകനായി ന്യൂസിലന്‍ഡ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ലിനെ നിയമിച്ചു. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലിനെ ശാരീരികമായി ഉപദ്രവിച്ച വിവാദ നായകനായ താരമാണ് ജെയിംസ് ഫ്രാങ്ക്‌ലിന്‍. 2011-ല്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായപ്പോഴാണ് ചാഹലിന് ഈ ദുരനുഭവമുണ്ടായത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ നിന്ന് ഡെയ്ല്‍ സ്റ്റെയ്ന്‍ ഇടവേള എടുത്തതോടെയാണ് മുന്‍ കിവി പേസര്‍ ഓറഞ്ച് ആര്‍മിയിലേക്ക് എത്തിയത്. റഡാനിയല്‍ വെട്ടോറിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സണ്‍റൈസേഴ്‌സിന്റെ മുഖ്യ പരിശീലകനാണ് വെട്ടോറി.

2011ലും 2012ലും മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിച്ച ഫ്രാങ്ക്‌ലിന്റെ ടൂര്‍ണമെന്റിലെ തന്റെ കന്നി പരിശീലനമായിരിക്കും ഇത്. വെട്ടോറിയും ഫ്രാങ്ക്‌ലിനും മുമ്പ് മിഡില്‍സെക്‌സിലും (കൌണ്ടി ക്രിക്കറ്റ്) ബര്‍മിംഗ്ഹാം ഫീനിക്‌സിലും (ഹണ്ട്രഡ്) ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാങ്ക്‌ലിന്‍ ഡര്‍ഹാമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ചാണ്.

ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ്, മാര്‍ക്കോ ജാന്‍സെന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, ഫസല്‍ഹഖ് ഫാറൂഖി, ജയ്‌ദേവ് ഉനദ്കട്ട്, ആകാശ് സിംഗ് എന്നിവരാണ് സണ്‍റൈസേഴ്‌സ് ക്യാമ്പിലെ പേസര്‍മാര്‍. വനിന്ദു ഹസരംഗ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ സ്പിന്‍ ബൗളിംഗ് വിഭാഗത്തിന്റെ ചുമതല പങ്കിടും.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ