Ipl

പൂജ്യത്തിന് പുറത്തായതിന് രാജസ്ഥാൻ ഉടമ മുഖത്തടിച്ചു, അത് അയാൾ മനപൂർവം ചെയ്തത് ആണോ എന്ന് സംശയമുണ്ട്; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലർ

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ തന്റെ ആത്മകഥയായ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ പുറത്തിറക്കി, പുസ്തകം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ നെതർലൻഡ്സിനെതിരെ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ടെയ്‌ലർ, ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം (ഐ‌പി‌എൽ) വിവിധ ഫ്രാഞ്ചൈസികളിൽ വലിയ പങ്ക് വഹിച്ച ഇന്ത്യയിൽ വളരെ ജനപ്രിയമായ പേരായിരുന്നു. രാജസ്ഥാൻ ഉടമസ്ഥൻ തന്നെ നാല് താൻ മുഖത്തടിച്ചതായി റോസ് ടെയ്‌ലർ  വെളിപ്പെടുത്തുന്നു.

16 വർഷം രാജ്യത്തെ സേവിക്കുകയും 18000-ലധികം റൺസ് തന്റെ ക്രെഡിറ്റിൽ സമ്പാദിക്കുകയും ചെയ്ത ശേഷം ടെയ്‌ലർ കളിയിൽ നിന്ന് വിരമിച്ചു. തനിക്ക് നേരിട്ട മോശം അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവെച്ച ടെയ്‌ലർ ഐ.പി.എൽ കാലത്തേ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞു.

ശക്തമായല്ല അടിച്ചതെങ്കിലും അത് ശരിക്കും അടിച്ചതാണോ അതോ തമാശയായിരുന്നോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്ലര്‍ പറയുന്നു.രാജസ്ഥാൻ മൊഹാലിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബുമായി കളിക്കുക ആയിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തിലാണ് ടെയ്ലര്‍ എല്‍ബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായത്. മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്റെ ടോപ്പിലെ ബാറില്‍ ഇരിക്കുകയായിരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകിയായ ലിസ് ഹര്‍ളിയും ഈ സമയം അവിടെയുണ്ടായിരുന്നു. ആ സമയം രാജസ്ഥാൻ ഉടമ വർന്നിട്ട് നിന്നെ ഇത്ര കോടികൾ കൊടുത്ത് സ്വന്തമാക്കിയത് പൂജ്യത്തിന് പുറത്താകാൻ അല്ല എന്ന് പറഞ്ഞാണ് മുഖത്തടിച്ചത്.

അതിനുശേഷം അയാൾ ചിരിച്ചെങ്കിലും അത് അത്ര തമാശ ആയിട്ട് തനിക്ക് തോന്നുന്നില്ല എന്നാണ് റോസ് ടെയ്‌ലർ പറയുന്നത്.

Latest Stories

"കഴിക്കുന്നതിന് മുൻപ് ആദ്യത്തെ ഉരുള തനിക്ക് തരും എന്നിട്ടേ വിക്കി കഴിക്കൂ" ആരാധകർ ഏറ്റെടുത്ത് നയൻതാരയുടെ ഡോക്യൂമെന്ററി

സന്തോഷ് ട്രോഫി; റെയിൽവേസിനെതിരെ കേരളത്തിന് വിജയ തുടക്കം

മഹാരഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തെ പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ

മഹാരാഷ്ട്രയില്‍ 58.22% പോളിംഗ്; ഞെട്ടിച്ച് മുബൈ സിറ്റി, കനത്ത പോളിംഗ് ഇടിവ്; വമ്പന്‍ പോളിംഗ് ശതമാനവുമായി ജാര്‍ഖണ്ട്

വെണ്ണക്കരയില്‍ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം; അവസാന മണിക്കൂറില്‍ മികച്ച പോളിംഗ്

മെസിയുടെ ടീമിലേക്ക് പോകാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല"; മുൻ ഇറ്റലി ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

കേരളത്തിൽ മെസിയുടെ എതിരാളികൾ റൊണാൾഡോയുടെ അൽ നാസറോ?; തീരുമാനം ഉടൻ

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; തൃശൂര്‍ ധ്യാന കേന്ദ്രത്തില്‍ സുരക്ഷിതയെന്ന് പൊലീസ്

ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

Adiós, Rafa! ഒരു ഫെയറിടേൽ പോലെ അവസാനിക്കുന്ന കരിയർ