ആവേശ മത്സരം കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്, പണി കിട്ടിയത് പാക്കിസ്ഥാന്; സംഭവം ഇങ്ങനെ

ഐസിസി ടി20 ലോകകപ്പ് 2024ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഇന്ന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സൂപ്പർ ഓവറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയോട് തോറ്റതോടെ മെൻ ഇൻ ഗ്രീൻ സമ്മർദ്ദത്തിലാണ്.

മറുവശത്ത്, ന്യൂയോർക്ക് പിച്ചിൽ ഇന്ത്യ അയർലൻഡിനെതിരെ 8 വിക്കറ്റിന്റെ ജയം നേടി ആത്മവിശ്വാസത്തിലാണ്. രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തിൽ ഋഷഭ് പന്തും മികച്ച പ്രകടനമാണ് നടത്തിയത്. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർ വിക്കറ്റ് വീഴ്ത്തി ബോളിംഗിലും മികച്ചുനിന്നു.

അതേസമയം ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരത്തെ കുറിച്ച് ആശങ്കപ്പെടുത്തുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യ-പാക് മത്സരത്തിന് കരിനിഴൽ വീഴ്ത്തി മഴ ആശങ്കയാണ് പരക്കുന്നത്. നിലവിൽ ന്യൂയോർക്കിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ഇന്ന് മത്സരത്തിനിടയിൽ മഴ പെയ്‌യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. 51 ശതമാനമാണ് ഇന്ന് മഴ പെയ്യാനുള്ള സാധ്യത. മത്സരം എങ്ങനെ എങ്കിലും നടക്കാൻ സംഘാടകർ സമയം നീട്ടുമെങ്കിലും പരിധി കഴിഞ്ഞാൽ മത്സരം ഉപേക്ഷിക്കുന്ന സ്ഥിതിയിൽ എത്തും കാര്യങ്ങൾ.

എന്തായാലും ഇന്ത്യക്ക് മത്സരം ഉപേക്ഷിച്ചാലും അത് ബാധിക്കില്ല. അതെ സ്ഥാനത്ത് ആദ്യ മത്സരത്തിൽ തോറ്റ പാക്കിസ്ഥാന് ഈ മത്സരം ഉപേക്ഷിച്ചാൽ അത് പണിയാകും.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ