മാറി മാറി വന്ന കിവീസ് നായകന്മാരുടെ വലംകൈ, ടെയ്‌ലറും എല്ലാം അവസാനിപ്പിക്കുകയാണ്

പ്രണവ് തെക്കേടത്ത്

എത്ര തവണ എഴുതിയിട്ടുണ്ടെന്നോ ഈ താരത്തെ കുറിച്ച് എത്ര മാത്രം പ്രിയ്യപ്പെട്ടവനാണെന്നോ ഇയാളെനിക്ക് ആരാധനയെക്കാള്‍ പ്രണയിച്ചു പോയ അപൂര്‍വം ക്രിക്കറ്റ് താരങ്ങളിലൊരാളായിരുന്നു റോസ് ടെയ്‌ലര്‍.

മറ്റൊരു ദേശത്തിന്റ ജേഴ്‌സിയില്‍ ഇറങ്ങുമ്പോഴും അയാള്‍ റന്‍സുകള്‍ സ്വന്തമാക്കുന്നത് കാണാന്‍ വല്ലാതെ കൊതിച്ച ആ ദിനങ്ങള്‍, അയാളുടെ ശതകങ്ങള്‍ മുഖത്ത് സമ്മാനിച്ച ആ പുഞ്ചിരി, ഒരു കശാപ്പുകാരനെ പോലെ വലത്തോട്ടൊന്ന് മാറി ലോകത്തെമ്പാടുമുള്ള ഗ്രൗണ്ടുകളിലെ ലെഗ് സൈഡ് സ്റ്റാന്‍ഡ്സിലേക്ക് അയാള്‍ പറത്തിയ ബോളില്‍ ലെഗ് സൈഡ് ബാറ്റിങ്ങിന്റെ മനോഹാരിത നുകര്‍ന്ന ആ ദിനങ്ങള്‍.

ബാംഗ്ലൂരിലെ ചിന്നസ്വാമിയിലെ ആരാധകര്‍ക്കിടയില്‍ അയാള്‍ ആഘോഷിക്കപെട്ട ഒരു കാലത്തിന്റെ ഓര്‍മ്മകള്‍, ഒന്നര പതിറ്റാണ്ടോളം കിവീസിന്റെ മധ്യനിര താങ്ങി നിര്‍ത്തിയ ആ ടീമിന്റെ ആവശ്യത്തിനനുസരിച്ച് കേളി ശൈലിയില്‍ മാറ്റം വരുത്തി.

മാറി മാറി വന്ന കിവീസ് നായകന്മാരുടെ വലം കൈ ആയി മാറിയ ടെയ്‌ലറും എല്ലാം അവസാനിപ്പിക്കുകയാണ്.. Happy Retirement life Ross.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി