ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ ഒരു ആന്ദ്രെ റസലിന്‍റെ ഉദയം!

ഷെമിന്‍ അബ്ദുള്‍മജീദ്

‘ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചത് എംഎസ് ധോണിയെപ്പോലെ സിക്‌സുകള്‍ പായിക്കാന്‍ വേണ്ടിയായിരുന്നു. എന്റെ ജീവിതം തന്നെ മാറി മറിച്ചത് ലോകകപ്പ് ഫൈനലിലെ ധോണിയുടെ ആ സിക്‌സ് ആയിരുന്നു.. ‘

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ആനന്ദത്തില്‍ ആറാടിച്ച ധോണിയുടെ സിക്‌സ് വിത്തുപാകിയത് വിമന്‍സ് ക്രിക്കറ്റിലേക്ക് കിരണ്‍ നാവ്ഗിരെ എന്ന ഒരു ഇന്ത്യന്‍ വനിതാ ആന്ദ്രേ റസ്സലിന്റെ കടന്ന് വരവിനായിരുന്നോ എന്ന് കാലം തെളിയിക്കും.

പൂനെയില്‍ നിന്നും 200 കിലോമീറ്ററുകളോളം അകലെ സോലാപൂരിലെ മീരെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കാണുന്നത് പോലും ഇല്ലാതിരിക്കെ കിരണിന്റെ അത്‌ലറ്റിക്‌സ് അഭിനിവേശം ആരംഭിക്കുന്നത് ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളോടെയായിരുന്നു. ജാവലിന്‍ ത്രോയില്‍ നാഷണല്‍ ലെവല്‍ ഗോള്‍ഡ് മെഡല്‍ നേടിയ കിരണ്‍ 2011 ലോകകപ്പിലെ ധോണിയുടെ സിക്‌സ് കണ്ട് ആവേശഭരിതയായാണ് ക്രിക്കറ്റ് ട്രയല്‍സില്‍ പങ്കെടുക്കുന്നത്.

ആദ്യ കാലങ്ങളില്‍ യൂണിവേഴ്‌സിറ്റി ലെവലില്‍ 8-9 സ്ഥാനങ്ങളില്‍ മാത്രം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്ന കിരണിനെ പ്രോല്‍സാഹിപ്പിക്കാന്‍ നല്ലൊരു കോച്ച് ഉണ്ടായിരുന്നില്ല. 2017 ല്‍ പൂനെയില്‍ എത്തുന്നതോടെയാണ് വിമന്‍സ് ക്രിക്കറ്റിന്റെ പ്രാധാന്യത്തെപ്പറ്റി ആ പെണ്‍കുട്ടി മനസ്സിലാക്കുന്നത്. 23 വയസ്സില്‍ ലോക്കല്‍ ടൂര്‍ണ്ണമെന്റുകള്‍ കളിച്ചു നടന്ന കിരണിന്റെ ഹിറ്റിങ് എബിലിറ്റി തിരിച്ചറിഞ്ഞ അസം ക്യാമ്പസിലെ സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ ഗുല്‍സാര്‍ ഷെയ്ഖ് ആണ് കാരിയര്‍ തിരിച്ച് വിടുന്നത്.

പിന്നീട് മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷന്‍ ട്രയലില്‍ ഉള്‍പ്പെട്ടെങ്കിലും ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എല്ലാ വര്‍ഷവും ഇന്ത്യയില്‍ നടക്കുന്ന സീനിയര്‍ വിമന്‍സ് T20 ലീഗില്‍ നാഗാലാന്റിന് വേണ്ടി ഗസ്റ്റ് കളിക്കാരിയായി 2022 ല്‍ അരങ്ങേറിയത് കിരണിന്റെ കരിയറിനെ വളരെ വേഗത്തിലാണ് മാറ്റിമറിച്ചത്.

സീനിയര്‍ ടി20 ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് – 35 എണ്ണം, കൂടുതല്‍ ഫോര്‍ – 54 എണ്ണം , സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് – 525 . അതില്‍ തന്നെ അരുണാചലിനെതിരെ വെറും 76 പന്തില്‍ നിന്നും നേടിയ 162 റണ്‍സ്. ഇന്ത്യന്‍ വിമന്‍സ് T20 യിലെ ആദ്യ 150+ സ്‌കോര്‍ ആയിരുന്നു അത്.

ഇന്നിപ്പോ വിമന്‍സ് ഐപിഎലില്‍ വെലോസിറ്റിക്ക് വേണ്ടി അരങ്ങേറിയ ആദ്യ കളിയിലെ ആദ്യ പന്ത് 80 മീറ്റര്‍ സിക്‌സിന് പറത്തിക്കൊണ്ട് കിരണ്‍ നവ്ഗിരെ ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ വിരളമായ പവര്‍ ഹിറ്റിങിന്റെ ഒരു മെഗാ വേര്‍ഷന്‍ ആണ് പ്രദര്‍ശിപ്പിച്ചത്.

150 + സ്‌ട്രൈക്ക് റേറ്റ് തന്നെ ഇന്ത്യന്‍ വിമന്‍സ് ക്രിക്കറ്റില്‍ അത്യപൂര്‍വ്വമായിരിക്കെ 34 പന്തില്‍ 203 സ്‌ട്രൈക്ക് റേറ്റില്‍ 5 സിക്‌സിന്റെ അകമ്പടിയോടെ 69 റണ്‍സ് നേടി കിരണ്‍ ഇന്ത്യന്‍ വിമന്‍സ് ടീമിന്റെ ഫിനിഷിങ് പൊസിഷനിലേക്ക് അവകാശവാദം ഉന്നയിച്ചിരിക്കുന്നു.

ഷഫാലി വര്‍മ്മ തുടക്കമിടുന്ന വെടിക്കെട്ടിന് കിരണ്‍ നവ്ഗിരെ യുടെ കൊട്ടിക്കലാശത്തോടെ വിമന്‍സ് ടി20 യില്‍ ഒരു പുതിയ ഇന്ത്യന്‍ യുഗം ഇവിടെ ആരംഭിക്കട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ