റൺ മെഷീൻ കേടായി, ഉടനെ റിപ്പയറിന് കയറ്റേണ്ടി വരും; വിരാട് കൊഹ്‌ലിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ആരാധകർ

ഇന്ത്യൻ ടീമിലെ റൺ മെഷീൻ എന്ന് അറിയപ്പെടുന്ന വിരാട് കോഹ്ലി നിലവിൽ മോശമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു കാലത്ത് ന്യുസിലാൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നി ടീമുകൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന താരമായിരുന്നു വിരാട്. എന്നാൽ ഇപ്പോൾ ഏത് ബോളർമാർക്ക് വേണമെങ്കിലും ചുമ്മാ എറിഞ്ഞ് അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കാം എന്ന അവസ്ഥയിലായി. ന്യുസിലാൻഡുമായി നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിലും അവസാന ഇന്നിങ്സിലും ഇന്ത്യയുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചിരിക്കുകയാണ് താരം.

ആദ്യ ഇന്നിങ്സിൽ വിരാട് 6 പന്തിൽ 4 റൺസ് മാത്രമാണ് നേടിയത്. അനാവശ്യമായ റൺ ഔട്ടിലൂടെ മാറ്റ് ഹെൻറിയാണ് വിരാടിന്റെ വിക്കറ്റ് എടുത്തത്. രണ്ടാം ഇന്നിങ്സിൽ വിരാട് 7 പന്തിൽ 1 റൺ മാത്രമാണ് എടുത്തത്. അവസാന ഇന്നിങ്സിൽ ചെറിയ സ്കോർ ലീഡ് ഉയർത്തിയ ന്യുസിലാൻഡിനെ തോൽപിക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായത് രോഹിത്ത് ശർമ്മ, വിരാട് കോഹ്ലി, യശസ്‌വി ജയ്‌സ്വാൾ എന്നിവരുടെ വിക്കറ്റുകൾ ആദ്യമേ നഷ്ടമായപ്പോഴാണ്. പിന്നീട് ശുഭമന് ഗിൽ, സർഫ്രാസ് ഖാൻ, രവീന്ദ്ര ജഡേജ എന്നിവരും മോശമായ പ്രകടനം നടത്തിയതോടെ വിജയിക്കാനുള്ള സാധ്യത ഇന്ത്യക്ക് കുറഞ്ഞു.

ക്രീസിൽ ഇപ്പോൾ ഉള്ളത് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (50 പന്തിൽ 53 റൺസ്) വാഷിംഗ്‌ടൺ സുന്ദർ (8 പന്തിൽ 6 റൺസ്) എന്നിവരാണ്. 55 റൺസും കൂടെ നേടിയാൽ സീരീസ് വൈറ്റ് വാഷിൽ നിന്നും ഇന്ത്യക്ക് രക്ഷപെടാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കയറണമെങ്കിൽ 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4 എണ്ണത്തിൽ ഇന്ത്യക്ക് വിജയിക്കണം.

Read more