ഏറ്റവും മികച്ച ചേസ് മാസ്റ്ററുകളില്‍ ഒരാളായതിന് പിന്നിലെ രഹസ്യം?; കോഹ്‌ലി ഒരിക്കല്‍ പറഞ്ഞത് വെളിപ്പെടുത്തി വസീം അക്രം

ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുമായിട്ടുള്ള തന്റെ പഴയ ചാറ്റുകളില്‍ ഒന്ന് വെളിപ്പെടുത്തി പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ വസീം അക്രം. അയര്‍ലന്‍ഡും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ കമന്ററിക്കിടെയാണ് അക്രം കോഹ്‌ലിയുമായി ഒരിക്കല്‍ താന്‍ നടത്തിയ സംഭാഷണം വെളിപ്പെടുത്തിയത്.

എന്തുകൊണ്ടാണ് കോഹ്ലി ഏറ്റവും മികച്ച ചേസ് മാസ്റ്ററുകളില്‍ ഒരാളായി അറിയപ്പെടുന്നതെന്ന് കമന്ററിക്കിടെ അക്രം എടുത്തുപറഞ്ഞു. താന്‍ ഒരു വിമാനത്തില്‍ വെച്ച് കോഹ്‌ലിയെ കണ്ടുമുട്ടിയെന്നും അന്ന് തന്റെ ഒപ്പം ഉണ്ടായിരുന്ന ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു ചേസിംഗ് തന്ത്രം വെളിപ്പെടുത്താന്‍ കോഹ്ലിയോട് ആവശ്യപ്പെട്ടുവെന്നും അക്രം പറഞ്ഞു.

”ഞാന്‍ വിക്കറ്റിന് അനുസരിച്ചാണ് ബാറ്റ് ചെയ്യുന്നത്. ഫ്‌ലാറ്റ് വിക്കറ്റാണെങ്കില്‍ ബൗണ്ടറികള്‍ അടിക്കണമെന്ന് എനിക്കറിയാം. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വിക്കറ്റാണെങ്കില്‍, സ്ട്രൈക്ക് എടുക്കാന്‍ എനിക്ക് രണ്ട് റണ്‍സ് എടുക്കണമെന്ന് എനിക്കറിയാം. ഞാന്‍ മുന്‍കൂട്ടി ഒന്നും പ്ലാന്‍ ചെയ്യുന്നില്ല. ഞാന്‍ ക്രീസില്‍ എത്തിക്കഴിഞ്ഞാല്‍, സാഹചര്യത്തിനനുസരിച്ച് എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ തീരുമാനിക്കും” കോഹ്‌ലി അന്ന് അക്രമിനോടും സിദ്ദുവിനോടും പറഞ്ഞു.

അക്രത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ, ടി20യില്‍ രണ്ട് റണ്‍സ് നേടുന്നതിന് ഒരു കളിക്കാരന്‍ കോഹ്ലിയെപ്പോലെ ഫിറ്റ്‌നായിരിക്കണം എന്ന വസ്തുത പരാമര്‍ശിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ