Ipl

അവന്റെ സ്ഥിരത കുറവ് സെലക്ടർമാർ കാണുന്നുണ്ട്, പരിഹാരം കണ്ടെത്തിയേ മതിയാകൂ

ഐപിഎൽ 2022 ലെ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ മികച്ച രീതിയിലാണ് തുടങ്ങിയത് എങ്കിലും ഇപ്പോൾ കുറച്ച് മത്സരങ്ങളായി ഫോം മങ്ങിയ അവസ്ഥയിലാണ്. മോശം പ്രകടനങ്ങൾ കാരണം ഗില്ലിന്റെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകളെ ബാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര കരുതുന്നു.

22 കാരനായ ഗിൽ തന്റെ ഐപിഎൽ 2022 കാമ്പെയ്‌ൻ ഗംഭീരമായ രീതിയിൽ ആരംഭിച്ചതാൻ , ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) 84 ഉം പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) 96 ഉം സ്‌കോർ ചെയ്തു. എന്നാൽ അതിനുശേഷം, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നേടിയ 31 ആണ് ഉയർന്ന സ്കോർ.  (ആർ‌സി‌ബി) അവസാന ആറ് മത്സരങ്ങളിൽ ശോഭിക്കാനായില്ല.

“ശുബ്മാൻ ഗിൽ വീണ്ടും വലിയ റൺസ് നേടേണ്ടതുണ്ട്. അദ്ദേഹത്തിൽ നിന്ന് വലിയ സ്കോറുകൾ ഇല്ലാതെയാണ് ഗുജറാത്ത് വിജയിക്കുന്നത് എന്നത് ശരി തന്നെ. പക്ഷേ സെലക്ടർമാർ അദ്ദേഹം റൺസ് നേടാത്തത് നിരീക്ഷിക്കുന്നു, ഇത് അദ്ദേഹത്തിന് നല്ല കാര്യമല്ല. പക്ഷേ അദ്ദേഹം സ്കോർ ചെയ്തില്ലെങ്കിൽ ടീം ദീർഘകാലാടിസ്ഥാനത്തിൽ കഷ്ടപ്പെടും.”

സീസണിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം