IPL 2025: കഷ്ട്ടകാലം ഓട്ടോയിൽ അല്ല വിമാനത്തിൽ വന്ന അവസ്ഥ, ലക്നൗ ക്യാമ്പിൽ വമ്പൻ നിരാശ; ഇനി എല്ലാ പ്രതീക്ഷയും ആ കാര്യത്തിൽ

ശനിയാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആരംഭിക്കാനിരിക്കെ, ആദ്യ മത്സരത്തിൽ ബാംഗ്ലൂർ കൊൽക്കത്തയെ നേരിടും. പ്രഥമ ഐപിഎൽ സീസണിൽ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയ രണ്ട് ടീമുകൾ ആണ് ബാംഗ്ലൂരും കൊൽക്കത്തയും. ടീമുകൾ എല്ലാം അവരുടെ ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി), ഏറ്റവും പുതിയ ടീമുകളിൽ ഒന്നാണ്. എന്നാൽ പേസർമാരായ മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ എന്നിവരുടെ തിരിച്ചുവരവ് സംബന്ധിച്ച ആശങ്കയാണ് അവരെ സങ്കടപെടുത്തുന്നത്. ഐപിഎൽ 2025-ൽ പേസ് ത്രയത്തിന്റെ പങ്കാളിത്തം ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിന്റെ (മുമ്പ് എൻസിഎ) ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമാണ് എന്നത് ശ്രദ്ധേയമാണ്.

ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, ഇതിൽ കുറഞ്ഞത് രണ്ട് പേസർമാർക്ക് എങ്കിലും ബോർഡിൽ നിന്ന് ഉടൻ തന്നെ ഗ്രീൻ സിഗ്നൽ ലഭിക്കുമെന്നും അവർ ലഖ്‌നൗവിലെ എൽഎസ്ജി ക്യാമ്പിൽ ചേരുമെന്നും പറയുന്നു. ബംഗ്ലാദേശിനെതിരായ തന്റെ അരങ്ങേറ്റ അന്താരാഷ്ട്ര പരമ്പരയിൽ പുറംവേദനയെത്തുടർന്ന് മായങ്ക് പുറത്തായതാണ്. അതിനുശേഷം അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മറുവശത്ത്, ആവേശിനെ ചതിച്ചത് കാൽമുട്ടിന്റെ പരിക്കാണ്.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഇന്ത്യൻ പേസ് ബാറ്ററിയുള്ള ലക്നൗവിന് ഈ താരങ്ങൾ എത്രയും വേഗം ക്യാമ്പിൽ എത്തേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?