പാക്കിസ്ഥാനെ വീഴ്ത്താനുള്ള പടക്കോപ്പുകള്‍ ഇന്ത്യയുടെ പക്കലുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ട്വന്റി20 ലോക കപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കാനുള്ള എല്ലാ പടക്കോപ്പുകളും ഇന്ത്യയുടെ കൈവശമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ലാന്‍സ് ക്ലൂസ്‌നര്‍. ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം.

ഇന്ത്യയും പാക്കിസ്ഥാനം തമ്മിലേത് എല്ലായ്‌പ്പോഴും വമ്പന്‍ കളിയാണ്. നഷ്ടപ്പെടുത്തിക്കൂടാത്ത മത്സരം, പ്രത്യേകിച്ച് ലോക കപ്പ് പോലൊരു വേദിയിലെ മുഖാമുഖം. വൈകിയെങ്കിലും പാക് ടീം ഒരുപാട് മെച്ചപ്പെട്ടു. അവര്‍ മികച്ച ബാറ്റര്‍മാരുണ്ട്. പാക്കിസ്ഥാന്റെ ബോളിംഗ് എപ്പോഴും നിലവാരമുള്ളതായിരിക്കും. എന്നാല്‍ വിരാട് കോഹ്ലിയുടേയും ടീമിന്റെയും പക്കല്‍ പാക്കിസ്ഥാന് പറ്റിയ വെടിമരുന്ന് വളരെയേറെയുണ്ട്- ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ ക്ലൂസ്‌നര്‍ പറഞ്ഞു.

Read more

പക്ഷേ, ഇന്ത്യ അല്‍പ്പം നിറംമങ്ങുകയും പാകിസ്ഥാന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ മത്സരഫലം മാറും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ പാക്കിസ്ഥാന് സാധിക്കും. പാക് ടീം പ്രവചനാതീതരായ സംഘമാണ്. അതിനാല്‍ത്തന്നെ ഇന്ത്യയാണോ പാക്കിസ്ഥാനാണോ ജയിക്കുകയെന്ന് പറയുക പ്രയാസകരമെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.