ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ ടീം ഇന്ത്യയുടെ പ്രചാരണം വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു . ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുമ്പുള്ള തൻ്റെ പത്രസമ്മേളനത്തിൽ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഡ്രസിങ് റൂമിൽ നടക്കുന്ന സംഭാഷണം ചോർത്തുന്നവർക്ക് എതിരെ പറഞ്ഞിരുന്നു. ഡ്രസിങ് റൂം സംഭാഷണങ്ങൾ ഒരു കാരണവശാലും മാധ്യമങ്ങൾ അറിയാൻ പാടില്ല എന്നും അത് ചോർത്തിയത് ശരിയായില്ല എന്നുമൊക്കെ അവസാന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഗംഭീർ പരാതിയായി തന്നെ പറഞ്ഞിരുന്നു.
തൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അല്ലെങ്കിൽ ടീമിന് പുറത്ത് ഇരിക്കണമെന്നും അദ്ദേഹം കളിക്കാരോട് പറഞ്ഞു. മെൽബണിലെ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഋഷഭ് പന്തിൻ്റെ അശ്രദ്ധമായ ഷോട്ടിന് അദ്ദേഹം പൊട്ടിത്തെറിക്കുകയും തോൽവിക്ക് പന്തിനെ കുറ്റപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ടീമിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങൾ അറിയുന്നതിൽ ഗംഭീർ അസ്വസ്ഥനായിരുന്നു.
ന്യൂസ് 24 പ്രകാരം, സർഫറാസ് ഖാനാണ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്ന് ഗംഭീർ ആരോപിച്ചു. പരമ്പരയിൽ ഒരു മത്സരത്തിൽ പോലും ഗംഭീർ കളിച്ചിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധികൃതരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഗംഭീർ സർഫറാസിൻ്റെ പേര് സ്വീകരിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവരും മീറ്റിംഗിൽ പങ്കെടുത്തു.
എന്തായാലും സർഫ്രാസിന്റെ കാര്യത്തിൽ തീരുമാനം ആയെന്ന് ഉറപ്പിക്കാം.