ഇന്ത്യൻ കുപ്പായത്തിലേക്ക് തിരികെ വരാനുള്ള വലിയ സിഗ്നൽ തന്ന് ആ താരം; സംഭവം ഇങ്ങനെ

ന്യുസിലാൻഡുമായുള്ള മത്സരത്തിലെ തോൽവിക്ക് കാരണം പ്രതീക്ഷ അർപ്പിച്ച ബാറ്റ്‌സ്മാൻമാരുടെ മോശമായ ബാറ്റിംഗ് പ്രകടനമാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന് വിളി പേര് കിട്ടിയ താരമാണ് ചേതേശ്വര്‍ പുജാര. അദ്ദേഹത്തെ പോലെയുള്ള സീനിയർ കളിക്കാരന്റെ കുറവ് ആദ്യ ടെസ്റ്റിൽ അറിയാനുണ്ടായിരുന്നു. ഒരുപാട് തവണ തഴയലുകൾ നേരിട്ട അദ്ദേഹം ഇപ്പോൾ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ്.

ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ യുവ താരങ്ങൾക്ക് മോശമായ സമയം നൽകുകയാണ് പൂജാര. ഗ്രൂപ്പ് ഡിയിൽ ഛത്തീസ്ഗഡുമായുള്ള മത്സരത്തിൽ സൗരാഷ്ട്രയ്ക്കു വേണ്ടി 378 പന്തുകളിൽ 23 ബൗണ്ടറികളും ഒരു സിക്സുമായി 220 റൺസ് ആണ് താരം അടിച്ചെടുത്തത്. നിലവിൽ ദേശിയ ടീമിൽ തന്നെ വെല്ലാൻ ആളില്ല എന്ന തലത്തിലാണ് അദ്ദേഹം രഞ്ജിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്.

ഇരട്ട സെഞ്ച്വറി നേടിയ താരത്തിനെ തിരികെ ഇന്ത്യൻ ടീമിലേക്ക് കൊണ്ട് വരണമെന്നും, ന്യുസിലാൻഡുമായുള്ള അടുത്ത മത്സരത്തിൽ പുജാരയ്ക്ക് അവസരം നൽകണമെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുവ താരം വാഷിംഗ്‌ടൺ സുന്ദറിനെ രണ്ടാം ടെസ്റ്റ് മത്സരത്തിന് വേണ്ടി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. അത് പോലെ പുജാരയെയും ഉൾപ്പെടുത്തണം എന്നാണ് ആരാധകർ വാദിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ 7 മത്സരങ്ങളിൽ നിന്ന് 3 എണ്ണം വിജയിക്കണം. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യ തന്നെ ആണെങ്കിലും തൊട്ട് പുറകിൽ ഓസ്‌ട്രേലിയ ഉണ്ട്.

Latest Stories

കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ കുട്ടിയമ്മ സിറിയക് അന്തരിച്ചു

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം ഖാർഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം

നീ എന്നെ ശപിക്കുണ്ടാകും അല്ലെ, ലോകകപ്പ് ഫൈനലിന് മുമ്പ് സൂപ്പർ താരം അങ്ങനെ എന്നോട് പറഞ്ഞു; നിർണായക വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ രഹസ്യമായി ചെയ്യൂ'

"റിഷഭ് പന്തിന് സംഭവിച്ച വാഹന അപകടം ഒരു കണക്കിന് അദ്ദേഹത്തിന് ഗുണമായി"; മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് അഭിപ്രായപ്പെട്ടു

ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസകളെ വേട്ടയാടാന്‍ അനുവദിക്കില്ല; ബാലാവകാശ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ല; പ്രതിരോധിക്കാന്‍ മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി

നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

'നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല'; ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടി, ടീമില്‍നിന്നും പുറത്ത്

രഞ്ജി ട്രോഫി 2024-25: തമിഴ്നാടിനെതിരെ തോല്‍വി ഒഴിവാക്കാന്‍ തകര്‍ത്ത് അഭിനയിച്ച് നവ്ദീപ് സൈനി, വിമര്‍ശനം