ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

ക്രിക്കറ്റ് എന്നത് സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിം ആണെങ്കിലും ആദം ക്രെയ്ഗ് ഗില്‍ക്രിസ്റ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡുകളും കണക്കുകളും കൊണ്ട് അളന്നാല്‍ ഈ പ്രതിഭയുടെ യാര്‍ഥര്‍ത്ഥ ആഴവും പരപ്പും നമ്മുക്ക് വ്യക്തമാക്കുകയില്ല. ഓരോ നൂറ്റാണ്ടിലും അങ്ങനെയിരിക്കുമ്പോള്‍ കായികരംഗത്ത് പല മാറ്റങ്ങള്‍ക്കും വഴിയൊരുക്കുന്ന വ്യക്തിത്വങ്ങള്‍ രംഗത്തെത്താറുണ്ട് അങ്ങനെ ഒരാളായിട്ടായിരുന്നു ഗില്ലി ടെസ്റ്റ് ക്രിക്കറ്റില്‍ വന്ന് അവതരിച്ചത്.

കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ഒരു ബാറ്റിംഗ് പൊസിഷന്റെ മുഴുവന്‍ സ്വഭാവവും, അതില്‍ സ്‌കോറിന് റേറ്റ് എന്ന നിലയില്‍ സാധ്യമാകുന്നതിന്റെ പരിധികളും അദ്ദേഹം മാറ്റിമറിച്ചു. അക്കാലത്ത് സമകാലികര്‍ പോലും അദ്ദേഹത്തെ അനുകരിക്കാന്‍ തുടങ്ങിയിരുന്നു. അതുപോലെ എതിര്‍ ടീമിന്റെ ക്യാപ്റ്റനെ സംബന്ധിച്ചടത്തോളം ഏറ്റവും ദുര്ഘടമായായ ഘട്ടം അഞ്ചു വിക്കറ്റ് വീണതിനുശേഷം ഗില്‍ക്രിസ്‌റ് ക്രീസിലെത്തുപ്പോളായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 50 ആണോ? 450 ആണോ ? എന്നൊന്നും ഈ ഇടം കൈ ഫ്രീ-സ്വിംഗ് ചെയ്യുന്ന ബാറ്റെറെ അലട്ടുന്ന കാര്യങ്ങളായിരുന്നില്ല. മുന്‍ ക്രിക്കറ്റര്‍ റിച്ചി ബെനൗഡ് പറഞ്ഞത്, അദ്ദേഹം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച Clean hitter of a cricket ball അത് ഗില്ലിയാണ്. ഗില്ലി ഫോമില്‍ ബാറ്റുചെയ്യു്‌പോള്‍ പ്രതിരോധമാണ് ഏറ്റവും മികച്ച ആക്രമണം. ആ സമയത് തന്റെ കിറ്റ് ബാഗിലുള്ള ഷോട്ടുകള്‍ മുഴുവന്‍ എടുക്കുവായിരുന്നു. സ്പിന്‍ & ഫാസ്റ്റ് ഭേദമില്ലാതെ ബൗളേഴ്സിനെ ആക്രമിച്ചിരുന്നു.

ഒരു ചെറിയ സമയത്തിനുള്ളില്‍ മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കാനുള്ള കഴിവും, അതോടൊപ്പം ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഓസ്ട്രേലിയുടെ മികച്ച ടെസ്റ്റ് ടീം എന്ന മാറ്റത്തില്‍ ഒരു പക്ഷെ ടെസ്റ്റ് ചരിത്രത്തിലെ മികച്ച ടീം എന്നനിലയിലുള്ള മാറ്റത്തിന് എടുത്തു പറയത്തക്കവിധം സ്വാധിനം ചെലുത്തിയിട്ടുണ്ട് ആദം ഗില്‍ക്രിസ്‌റ്.

ഒരു അത്‌ലറ്റിക്കാരന്റെ മെയ്വഴക്കത്തോട് കൂടി അവിശ്വസനീയമായ ധരാളം ക്യാച്ചുകള്‍ എടുത്തിട്ടുള്ള ഈ വിക്കറ്റ് കീപ്പര്‍, ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ക്ക് ലോക റെക്കോര്‍ഡ് വരെ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും
ബാറ്റര്‍ എന്ന നിലയിലാകും നമ്മുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാകുക. അതിന് കാരണം ശ്വാസമടക്കികണ്ടിരുന്ന അനേകം ഇന്നിങ്സുകള്‍ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടത് കൊണ്ടാകാം. അതിലെല്ലാം ഉപരി ഗില്‍ക്രിസ്‌റ് ഒരു മാച്ച് വിന്നെറായിരുന്നു. ഗില്ലിയുടെ മികച്ച പ്രകടനങ്ങള്‍ ധരാളമുണ്ടങ്കിലും അവയില്‍ മനോഹരമായത് നൂറുകണക്കിന് കാണികളെ സാക്ഷിനിര്‍ത്തി ആഷസില്‍ 57 ബോളില്‍ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയും ഓസ്‌ട്രേലിയുടെ വേഗതയേറിയ ഡബിള്‍ സെഞ്ചുറിയും ആകും.

മത്സരത്തിലെ പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യങ്ങളെ വിജയിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവ് ഉണ്ടായിരുന്നു, അതായിരുന്നു 2000 മുതല്‍ ഓസ്‌ട്രേലിയ ലോക ക്രിക്കറ്റിന്റെ നെറുകയില്‍ നില്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്നെന്ന് നിസംശയം പറയാം..

ആദം ഗില്‍ക്രിസ്റ്റിനെ ക്രിക്കറ്റ് ലോകത്തെ ഒരു യഥാര്‍ത്ഥ പ്രതിഭയെന്ന തലത്തില്‍ വേറിട്ടു നിര്‍ത്തുന്നത്, അദ്ദേഹത്തിന്റെ കളിക്കളത്തിലെ നേട്ടങ്ങള്‍ മാത്രമല്ല, കളിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും മത്സരത്തിന്റെ തീവ്രത മനസ്സിലെടുക്കാതെയുള്ള മാന്യമായ പെരുമാറ്റങ്ങളുമായിരുന്നു. അദ്ദേഹത്തിന്റെ ഇത്തരത്തുള്ള പെരുമാറ്റങ്ങള്‍ സഹ ക്രിക്കറ്റ് താരങ്ങളില്‍ മാത്രമല്ല ആരാധകരില്‍ നിന്നും എതിരാളികളില്‍ നിന്നും ഒരുപോലെ ബഹുമാനം നേടികൊടുത്തു.

ഗില്‍ക്രിസ്റ്റിന്റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ച് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുന്നു. വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു, ധീരത, മികവ്, ധാര്‍മ്മികത എന്നിവ യോജിച്ച് ഒരു കായികത്തെ സമീപിച്ചാല്‍ കാലങ്ങളോളം ജനമസ്സില്‍ നിലകൊള്ളും എന്നതിന്റെ തെളിവാണ് ഗില്‍ക്രിസ്‌റ്.

ക്രിക്കറ്റിന്റെ മഹത്തായ ചരിത്രത്തില്‍, ആദം ഗില്‍ക്രിസ്റ്റിനോളം മായാത്ത മുദ്ര പതിപ്പിച്ചവര്‍ ചുരുക്കം. വിരമിച്ചു നാളുകള്‍ കഴിഞ്ഞിട്ടും ആരാധകരുടെ മനസ്സില്‍ ക്രിക്കറ്റ് ലോകത്തെ pure Gentleman ആയി അദ്ദേഹം നിലകൊള്ളുന്നു.

എഴുത്ത്: വിമല്‍ താഴത്തുവീട്ടില്‍

Latest Stories

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ