രണ്ടാം തവണയും വിരമിക്കലില്‍നിന്ന് പുറത്തുവരാന്‍ തയ്യാറെടുത്ത് സൂപ്പര്‍ ഓള്‍റൗണ്ടര്‍

വിരമിക്കലിന് ശേഷമുള്ള തന്റെ പദ്ധതികള്‍ വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. കളിയില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍, ഒരു പരിശീലകനാകാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആഗ്രഹിക്കുന്നു. 33 കാരനായ അദ്ദേഹം ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും രണ്ട് തവണ ലോകകപ്പ് ജേതാവ് കൂടിയാണ്. 2019 ഏകദിന ലോകകപ്പിലും 2022 ടി20 ലോകകപ്പിലും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.

‘ഞാന്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു, അതില്‍നിന്ന് എന്നെ അകറ്റി നിര്‍ത്താന്‍ ഒരു വഴിയുമില്ല. ഞാന്‍ സ്പോര്‍ട്സില്‍നിന്ന് വിരമിക്കുന്ന ദിവസം, കോച്ചിംഗില്‍ ഞാന്‍ എന്റെ കൈകള്‍ പരീക്ഷിക്കും. ഗെയിമിനോടുള്ള എന്റെ സ്‌നേഹത്തിനായി ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. എന്റെ ബൂട്ട് തൂക്കിയ ശേഷം കുറച്ച് ആളുകളുടെ കരിയറിനെ സ്വാധീനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

ബെന്‍ സ്റ്റോക്‌സ് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും 2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി അതില്‍ നിന്ന് പുറത്തുവന്നു. ടീമിന്റെ പരാജയത്തിന് ശേഷം അദ്ദേഹം വീണ്ടും ഫോര്‍മാറ്റ് കളിക്കുന്നത് നിര്‍ത്തി. എന്നിരുന്നാലും, 2025 ല്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി വെറ്ററന്‍ രണ്ടാം തവണയും വിരമിക്കലില്‍ നിന്ന് പുറത്തുവരാന്‍ സാധ്യതയുണ്ട്.

”വലിയ സംഭവങ്ങള്‍ വേണ്ടെന്ന് പറയാന്‍ പ്രയാസമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഞാന്‍ നേടിയതില്‍ ഞാന്‍ സംതൃപ്തനാണ്. അതിന്റെ ഭാഗമായാണോ മാനേജ്മെന്റുകള്‍ എന്നെ കാണുന്നതെന്നറിയില്ല. എപ്പോഴെങ്കിലും ഒരു സംഭാഷണം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏത് തീരുമാനത്തിലും ഞാന്‍ സന്തുഷ്ടനായിരിക്കും” താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ