ഏകദിനത്തില്‍ 'ഫിനീഷര്‍' എന്ന വാക്കിനെ ലോക ക്രിക്കറ്റിന് മുന്നില്‍ പരിചയപ്പെടുത്തിയ താരം!

ഷമീല്‍ സലാഹ്

1996 ജനുവരി 1, ഏകദിന ക്രിക്കറ്റില്‍ ‘ഫിനീഷര്‍’ എന്ന വാക്കിനെ ലോക ക്രിക്കറ്റിന് മുന്നില്‍ പരിജയപ്പെടുത്തിയ ഒരു ദിവസം.. ആ ദിവസത്തില്‍ അതി മനോഹരമായ എഫര്‍ട്ടിലൂടെ, പില്‍കാലത്ത് ‘ഒറിജിനല്‍ ഫിനിഷര്‍’ എന്ന വിശേഷണം സിദ്ധിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോ മൈക്കിള്‍ ബെവന്‍ ഒരു ഇന്‍സ്റ്റന്റ് ഹീറോയായി മാറുകയായിരുന്നു..

അന്നേ ദിവസത്തില്‍ ബെന്‍സണ്‍ & ഹെഡ്ജസ് വേള്‍ഡ് സീരീസ് ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസുമായി സിഡ്നിയില്‍ വെച്ച് നടന്ന ഒരു ലോ സ്‌കോറിംഗ് ത്രില്ലര്‍ മാച്ചില്‍ അവസാന പന്തില്‍ വിജയിക്കാന്‍ 4 റണ്‍സ് കൂടി വേണം എന്നിരിക്കെ, സ്‌ട്രൈറ്റിലേക്ക് അടിച്ച് വിട്ട ഒരു തകര്‍പ്പന്‍ ബൗണ്ടറിയിലൂടെ ഓസ്‌ട്രേലിയക്കായി കേവലം ഒരു വിക്കറ്റിന്റെ ഉജ്വല വിജയം നേടിക്കൊടുത്ത് കൊണ്ട് മൈക്കിള്‍ ബെവന്‍ ഹീറോയാകുകയായിരുന്നു..

ആ മത്സരത്തിനിറങ്ങുമ്പോള്‍., അന്നത്തെ 25 കാരനായിരുന്ന മൈക്കിള്‍ ബെവന്‍ 18 മത്സരങ്ങളില്‍ നിന്നായി 65.75 ശരാശരി ഉണ്ടായിരുന്നിട്ടും ഓസ്ട്രേലിയയുടെ ഏകദിന ടീമില്‍ ഒരു ശ്രദ്ധേയനായ താരം പോലും ആയിരുന്നില്ല!. എന്നാല്‍ ആ മത്സരത്തോട് കൂടി ക്രീസിലെ റോക്ക് സ്റ്റാര്‍ മൈക്കില്‍ ബെവന്‍ തന്റെ പ്രാധാന്യത്തെ ലോക ക്രിക്കറ്റിന് മുന്നില്‍ തന്നെ കാണിച്ച് കൊടുക്കുകയായിരുന്നു..

കാലാവസ്ഥ പ്രതികൂലമായത് കൊണ്ട് 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 96 പന്തില്‍ നിന്നും 93 റണ്‍സ് നേടിയ കാള്‍ ഹൂപ്പറുടെ ഒറ്റയാള്‍ പോരില്‍ 172/9 എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കട്ട്ലി ആംബ്രോസും ഓട്ടിസ് ഗിബ്സണും ചേര്‍ന്ന് ആഥിധേയരെ 6 വിക്കറ്റിന് 38 എന്ന നിലയില്‍ ഒതുക്കിയപ്പോള്‍ നിസാര റണ്‍ ചേസ് മത്സരം ആവേശകരമായി..

മറുപടി ബാറ്റിങ്ങിനിടെ ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സ് 4 വിക്കറ്റിന് 32 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മൈക്കിള്‍ ബെവന്‍ ക്രീസില്‍ എത്തുന്നത്. ഇതിനിടെ ടീം സ്‌കോര്‍ 38 റണ്‍സ് നേടുമ്പോഴേക്കും 6-മത്തെ വിക്കറ്റും നഷ്ടമായി. തുടര്‍ന്നായിരുന്നു എട്ടാം വിക്കറ്റില്‍ പോള്‍ റീഫലുമായി ചേര്‍ന്ന് 83 റണ്‍സിന്റെ അതി നിര്‍ണായകമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.

ഒടുക്കം, ആ ത്രില്ലര്‍ മാച്ചില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന അവസാന ബാറ്റ്‌സ്മാന്‍ ഗ്ലൈന്‍ മഗ്രാത്തിനെ സാക്ഷിയാക്കി വെസ്റ്റ് ഇന്‍ഡീസിനായി റോജര്‍ ഹാര്‍പ്പര്‍ എറിഞ്ഞ അവസാന പന്തിലൂടെ ഒരു ബൗണ്ടറി പായിച്ച് കൊണ്ട് മൈക്കിള്‍ ബെവന്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു..

88 പന്തില്‍ നിന്നും 6 ബൗണ്ടറികളുടെ സഹായത്തോടെ 78 റണ്‍സായിരുന്നു മൈക്കിള്‍ ബെവന്‍ അന്ന് നേടിയത്. 9 ഓവറില്‍ 29 റണ്‍സുകള്‍ വിട്ട് കൊടുത്ത് 4 വിക്കറ്റും, മൈക്കിള്‍ ബെവനൊപ്പം ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ട്‌കെട്ടില്‍ 48 പന്തുകളില്‍ നിന്നായി 34 റണ്‍സും നേടിയ പോള്‍ റീഫല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായി..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം