'ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളില്‍നിന്ന് സൂപ്പര്‍ താരം ഉടന്‍ പുറത്താകും'

ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള കെ എല്‍ രാഹുലിന്റെ ഭാവിയെക്കുറിച്ച് മൂര്‍ച്ചയുള്ള വിലയിരുത്തല്‍ നടത്തി ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഫോം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ രാഹുലിന്റെ സ്ഥാനം ഉടന്‍ തന്നെ അപകടത്തിലാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കഴിവുള്ള ഒരു കൂട്ടം ബാറ്റര്‍മാര്‍ വാതിലില്‍ മുട്ടുന്നു. ഉയര്‍ന്ന തലത്തില്‍ ഏത് അവസരവും മുതലെടുക്കാന്‍ അവര്‍ തയ്യാറാണ്. വിമര്‍ശകരെ നിശബ്ദരാക്കാനും തന്റെ ഫോം വീണ്ടെടുക്കാനും രാഹുല്‍ ഒരു വഴി കണ്ടെത്തിയില്ലെങ്കില്‍ ടീമിലെ അദ്ദേഹത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെടുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

ഒരു കാലത്ത് എല്ലാ ഫോര്‍മാറ്റുകളിലും ടീം ഇന്ത്യയുടെ ക്യാപ്റ്റനായി കണ്ടിരുന്ന രാഹുല്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്, പ്രത്യേകിച്ചും ടി20 ടീമില്‍നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം. സ്പോട്ടുകള്‍ക്കായുള്ള മത്സരം ചൂടുപിടിക്കുന്നതിനാല്‍ ടെസ്റ്റ്, ഏകദിന സെറ്റപ്പിലെ അദ്ദേഹത്തിന്റെ സ്ഥാനവും സുരക്ഷിതമല്ല.

ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് പറയുമ്പോള്‍, കളിയുടെ പരമ്പരാഗത ഫോര്‍മാറ്റുകളില്‍ വലംകൈയ്യന്‍ ബാറ്ററുടെ യാത്ര നിരാശാജനകമാണ്. ടെസ്റ്റില്‍ 51 മത്സരങ്ങള്‍ കളിച്ചിട്ടും, ഇന്ത്യയുടെ നിരയില്‍ വിശ്വസനീയമായ ബാറ്ററായി രാഹുല്‍ ഒരിക്കലും സ്വയം സ്ഥാപിച്ചിട്ടില്ല. 34.12 ശരാശരിയില്‍ 2901 റണ്‍സ് നേടിയത് കര്‍ണാടക ബാറ്ററുടെ ടെസ്റ്റ് കരിയറിനെ വേട്ടയാടുന്ന പൊരുത്തക്കേടിനെ പ്രതിഫലിപ്പിക്കുന്നു.

Read more