ഇന്ത്യന്‍ ഓഫ് സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നു. അടുത്തയാഴ്ച ഭാജി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ചശേഷം ഐപിഎല്ലില്‍ പുതിയ ദൗത്യം ഹര്‍ഭജന്‍ ഏറ്റെടുക്കുമെന്നും അറിയുന്നു.
ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഹര്‍ഭജന്‍ കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ യുഎഇ ലെഗില്‍ പൂര്‍ണമായും ഹര്‍ഭജന്‍ ഡഗ് ഔട്ടിലിരുന്നു. ക്രിക്കറ്റ് നിന്ന് കളമൊഴിഞ്ഞ ശേഷം ഒരു പ്രമുഖ ഐപിഎല്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനൊപ്പം ഹര്‍ഭജന്‍ ചേരുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒന്നുരണ്ടു ഫ്രാഞ്ചൈസികള്‍ ഹര്‍ഭജനെ ക്ഷണിച്ചതായും അറിയുന്നു.
യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലെ താല്‍പര്യം ഹര്‍ഭജന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. നൈറ്റ് റൈഡേഴ്‌സില്‍ വരുണ്‍ ചക്രവര്‍ത്തിക്കും വെങ്കടേഷ് അയ്യര്‍ക്കും മികവ് ഉയര്‍ത്താനുള്ള ഉപദേശങ്ങള്‍ ഹര്‍ഭജന്‍ നല്‍കിയിരുന്നു. ടീം സെലക്ഷനിലും ഹര്‍ഭജന്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.