രാജസ്ഥാൻ മുന്നേറ്റങ്ങൾക്ക് കരുത്തു പകരാൻ സൂപ്പർ താരം എത്തുന്നു, രണ്ടാം സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫിലേക്ക്

രാജാസ്ഥൻ റോയൽസിന് ആശ്വസിക്കാം, അവസാന മത്സരത്തിനിറങ്ങും മുമ്പ് സൂപ്പർ താരം ടീമിലേക്ക് മടങ്ങിയെത്തുന്നു. വിൻഡീസ് പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മയറാണ് ടീം ക്യാംപിനൊപ്പം ചേരുന്നത്. ആദ്യത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിൽനിന്ന് ഇടവേള എടുത്ത ഹെറ്റ്മയർ കഴിഞ്ഞ ആഴ്ച ഗയാനയിലേക്കു മടങ്ങിയിരുന്നു.

ഇപ്പോഴിതാ അതിനിർണായകമായ പ്ലേ ഓഫ് മത്സരങ്ങൾ വരാനിരിക്കെ താരം തിരികെ ടീമിൽ എത്തിയിരിക്കുകയാണ്. എന്തായാലും സീസണിലെ 11 കളിയിൽ 72.75 ശരാശരിയിലും, 166.20 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സ് അടിച്ചെടുത്ത ഹെറ്റ്മയറുടെ ബാറ്റിങ് ഫോം രാജസ്ഥാന്റെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു.

താരത്തിന്റെ അവഭാവം അവസാന ഓവറുകളിൽ സ്കോർ ഉയർത്താനുള്ള രാജസ്ഥാൻ രീതിയെ ബാധിച്ചിരുന്നു. എന്തായാലും രണ്ടാം സ്ഥാനത്ത് തന്നെ പോരാട്ടം അവസാനിപ്പിക്കാൻ ജയം കൂടിയേ തീരു രാജസ്ഥാന്.

Read more

ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്ത ടീമുകൾ അധികവും പരാജയപ്പെട്ടപ്പോൾ സഞ്ജുവിന്റെ ടീം അങ്ങനെ പതറിയില്ല. ഏഴ് വിജയങ്ങളാണ് അവർ സ്കോർ ഡിഫൻഡ് ചെയ്ത് കൊണ്ട്