എളുപ്പത്തിൽ ജയം മോഹിച്ചെത്തിയ സിഡ്നി തണ്ടർ ആരാധകർ സ്കോർ ബോർഡ് കണ്ട് തലകറങ്ങി വീണു, ഇങ്ങനെ ഒരു സംഭവം ആദ്യം ; ബാംഗ്ലൂരിന്റെ നാണക്കേട് ഇനി പഴംകഥ

ബിഗ്ബാഷ് പ്രീമിയർ ലീഗി ഇന്ന് ഒരു അത്ഭുതം നടന്നു. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – സിഡ്നി തണ്ടർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഡ്നി വെറും 15 റൺസിന് പുറത്ത്. ടി20 ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ടോട്ടലിൽ സിഡ്നി പുറത്തായപ്പോൾ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 124 റൺസിന്റെ തകർപ്പൻ ജയം.

ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനി ഒരുപരിധി വരെ പിടിച്ചുകെട്ടിയ പ്രകടനം പുറത്തെടുത്ത സിഡ്‌നിക്ക് ബാറ്റിംഗിൽ സർവം പിഴച്ചു. ഒരു താരത്തിന് പോലും രണ്ടക്കം പോലും കടക്കാൻ സാധിച്ചില്ല . അതിമനോഹരമായ ബോളിങ് അതിനേക്കാൾ മികച്ച ഫീൽഡിങ്ങുമായി അഡ്‌ലെയ്ഡ് കളംനിറഞ്ഞു. അഡ്‌ലെയ്ഡ് ടീമിനായി ഹെൻറി തോൻഡ്രൺ 3 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാസ് ആഗർ 6 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കി.4 റൺസെടുത്ത ബ്രണ്ടൻ ഡോഗെറ്റ് സിഡ്‌നിയുടെ ടോപ് സ്കോററായി.

ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണ് സിഡ്‌നി സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്