ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും ചുരുട്ടിയെറിയാനുള്ള ടീമും റെഡി, ചില താരങ്ങൾക്ക് വിശ്രമം; ബി.സി.സി.ഐയുടെ സ്വന്തം വാവയാണ് ഇപ്പോൾ താരം

ലോകകപ്പ് ടീമിന്റെ കൂടെ തന്നേസൗത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ടീമിനെ കൂടി പ്രഖ്യാപിച്ച് ബിസിസിഐ. സൗത്ത് ആഫ്രിക്കൻ പരമ്പരകളിൽ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചപ്പോൾ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഹാർദിക് പാണ്ഡ്യാക്കും അർശ്ദീപ് സിങ്ങിനും വിശ്രമം അനുവദിച്ചു എന്നത് മാറ്റി നിർത്തിയാൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ടീമിൽ ഇല്ല.

വിശ്രമ കാലയളവിൽ ഈ താരങ്ങൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആയിരിക്കും ഉണ്ടാവുക.ഷമിക്ക് രണ്ട് ടീമിലും സ്ഥാനം കൊടുത്തിട്ടുണ്ട്. ജഡേജയുടെ അഭാവം അക്‌സർ പട്ടേലിന് ടീമിലേക്ക് വഴിയൊരുക്കി. പന്തിനെ വിശ്വസിച്ച സെലെക്ടറുമാർ വലിയ പണി മേടിക്കുമെന്ന് ആരാധകര് പറയുന്നു.

ഇത്രയും ഒകെ കണ്ടിട്ടും പഠിച്ചില്ലെങ്കിൽ അനുഭവിക്കുക എന്നാണ് ആരാധകരും പറയുന്നത്. എന്നാൽ നല്ല ആണെന്ന് അഭിപ്രായപെടുന്നവരും ഉണ്ട്.

ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് (സി), രാഹുൽ (വിസി), കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, പന്ത് (ഡബ്ല്യുകെ), ദിനേഷ് കാർത്തിക് (ഡബ്ല്യുകെ), ആർ. അശ്വിൻ, ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ബുംറ .

Read more

ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് (സി), രാഹുൽ (വിസി), കോലി, സൂര്യകുമാർ യാദവ്, ഹൂഡ, പന്ത് (ഡബ്ല്യുകെ), ദിനേഷ് കാർത്തിക് (ഡബ്ല്യുകെ), ഹാർദിക് പാണ്ഡ്യ, അശ്വിൻ, ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ബുംറ .