ഒരൊറ്റ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ഇന്ത്യയുടെ മുന്‍ ബാറ്റര്‍ വിനോദ് കാംബ്ലിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. സൈബര്‍ തട്ടിപ്പിന് ഇരയായ കാംബ്ലി തുക തിരിച്ചുകിട്ടാന്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.
ഡിസംബര്‍ മൂന്നിനാണ് കാംബ്ലി സൈബര്‍ തട്ടിപ്പിന് ഇരയായത്. ഒരു സ്വകാര്യ ബാങ്കിന്റെ എക്‌സിക്യൂട്ടിവ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് കാംബ്ലിയെ വിളിച്ചത്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത കാംബ്ലിയോട് കൈ.വൈ.സി. വിവരങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ എടിഎം കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്നും മുന്നറിയിപ്പ് നല്‍കി. എനിഡെസ്‌ക് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും കാംബ്ലിയോട വിളിച്ചയാള്‍ നിര്‍ദേശിച്ചു. ഫോണ്‍ സംഭാഷണം തുടരവെ തട്ടിപ്പുകാര്‍ കാംബ്ലിയുടെ അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തിക്കൊണ്ടിരുന്നു. കബളി പ്പിക്കപ്പെട്ടതായി കാംബ്ലി തിരിച്ചറിഞ്ഞപ്പോഴേക്കും 1.14 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് പോയിരുന്നു.
വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് സമീപ കാലത്തായി വ്യാപകമായിരിക്കുകയാണ്. അത്തരത്തിലെ ഒരു ആപ്പാണ് കാംബ്ലിയെയും പറ്റിക്കാന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ബാന്ദ്ര പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.