'അതിനുള്ള ഉപകരണങ്ങള്‍ അവന്‍റെ കൈയിലുണ്ട്'; താനും ഇത് കടന്നുവന്നവനാണെന്ന് ജയവര്‍ധനെ

വിരാട് കോഹ്ലിക്ക് താന്‍ നേരിടുന്ന നിലവിലെ ദുരവസ്ഥയില്‍ നിന്ന് കരകയറാനുള്ള കഴിവുണ്ടെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. മോശം അവസ്ഥയിലും താരം എഷ്യാ കപ്പ് ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് ജയവര്‍ധനെയുടെ പ്രതികരണം.

‘വിരാട് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അതില്‍ നിന്ന് കരകയറാനുള്ള ഉപകരണങ്ങള്‍ വിരാടിന്റെ പക്കലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുമ്പും അദ്ദേഹം അത് ചെയ്തിട്ടുണ്ട്, ഞാനും. അവന്‍ ഇതും കടന്നുവരുമെന്ന് ഉറപ്പാണ്. ക്ലാസ് ശാശ്വതവും ഫോം താല്‍ക്കാലികവുമാണ്’ ജയവര്‍ധനെ പറഞ്ഞു.

അടുത്തിടെ കരീബിയന്‍ പര്യടനം നടത്തിയ ടീമില്‍ കോഹ്‌ലി ഉള്‍പ്പെട്ടിരുന്നില്ല. കൂടാതെ സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 18 മുതലാണ് സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിലാണ് അവസാനമായി കോഹ്ലിയെ കണ്ടത്. പരമ്പരയില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 76 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഐപിഎല്ലിലും താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്