ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗ് അയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്
ഇന്ന് തോറ്റാൽ ഇന്ത്യക്ക് നാട്ടിൽ ഒരുപാട് നാളുകൾക്ക് ശേഷം പരമ്പര നഷ്ടമാകും. അതിനാൽ ജയം മാത്രമാണ് ടീമിന് ലക്‌ഷ്യം.
ആദ്യ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് സന്ദര്‍ശകരുടെ വരവ്. ഡല്‍ഹിയില്‍ 211 എന്ന വലിയ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയിട്ടും അഞ്ച് പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. രണ്ടാം മത്സരത്തിൽ ചതിച്ചത് ബാറ്റ്‌സ്മാന്മാരാണ്. പൊരുതാനുള്ള സ്കോർ പോലും ഇല്ലായിരുന്നു. അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പരയിൽ ശക്തമായി തിരിച്ചു വരുക ആയിരുന്നു
കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ബാവുമയുടെ സേവനം ആഫ്രിക്കക്ക് നഷ്ടമായി. എന്തിരുന്നാലും ടോസ് ഭാഗ്യം ഇത്തവണയും ടീമിനെ കൈവിട്ടില്ല.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക്(ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ് (സി), ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ
Read more
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്(w/c), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വര് കുമാർ, യുസ്‌വേന്ദ്ര ചാഹൽ, അവേഷ് ഖാൻ