ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രിമൂര്‍ത്തികള്‍ക്ക് ഐക്യമില്ല; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ദുര്‍വിധി തുടരും

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ പതര്‍ച്ചയ്ക്കു കാരണം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഹെഡ് കോച്ച് രവി ശാസ്ത്രിയും മെന്റര്‍ എം.എസ്. ധോണിയും തമ്മിലെ അനൈക്യമാണെന്ന് മുന്‍ താരങ്ങള്‍. മൂവരും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വീഴുമെന്നും അവര്‍ പറയുന്നു.

ടി20 ലോക കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ദയനീയ തോല്‍വിയാണ് വഴങ്ങിയത്. ഇന്ത്യയുടെ ടീം സെലക്ഷന്‍ അമ്പേ പാളിപ്പോയി. ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ അപ്രതീക്ഷിത മാറ്റവും ഇന്ത്യയെ പിന്നോട്ടടിച്ചു. കോഹ്ലിയും ശാസ്ത്രിയും ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളെയും സമീപനത്തെയുമെല്ലാം അതു ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.

ലോക കപ്പില്‍ ഇന്ത്യക്ക് ഇനിയും സാദ്ധ്യകളുണ്ടെന്നും ചില പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചാല്‍ കോഹ്ലിക്കും കൂട്ടര്‍ക്കും മുന്നോട്ടു പോകാന്‍ സാധിക്കുമെന്നും മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍ പറഞ്ഞു. ഇന്ത്യക്ക് ഇനിയും സെമിയില്‍ കടക്കാന്‍ സാധിക്കും. പക്ഷേ, എല്ലാം വിരാടിനെയും രവിയെയും ധോണിയെയും ആശ്രയിച്ചാണിരിക്കുന്നത്. ആദ്യം മൂവരും അഭിപ്രായ ഐക്യത്തിലെത്തണമെന്നും പനേസര്‍ നിര്‍ദേശിച്ചു.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍