ഗ്രൗണ്ടില്‍ അവശനായി ഇരുന്ന അയാളോട് അമ്പയര്‍ പറഞ്ഞു 'നിങ്ങള്‍ ഇനി ബാറ്റ് ചെയ്യരുത്'

സച്ചിന് വേണ്ടി ലോകകപ്പ് നേടാന്‍ ഇറങ്ങിയ 15 പേരില്‍ ഏറ്റവും കരുത്തുറ്റവന്‍ അവനായിരുന്നു. അര്‍ബുദ്ധം എന്നാ മഹാമാരിയോട് പടവെട്ടി ക്രിക്കറ്റിന്റെ ദൈവത്തിന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ് സമ്മാനിച്ച 2011 ലോകകപ്പിന്റെ കഥയില്ലാതെ ഒരിക്കലും യുവി യെ പറ്റിയുള്ള ഓര്‍മ്മകള്‍ പറഞ്ഞു തീര്‍ക്കാന്‍ സാധിക്കുന്ന ഒന്നല്ല.അതെ ഇന്ന് എനിക്ക് പറയാന്‍ ഒള്ളത് മരണത്തോട് പടവെട്ടി അയാള്‍ നേടി കൊടുത്ത ലോകകപ്പിനെ പറ്റിയാണ്.

2011 ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരുന്നു. കരിബീയന്‍ ദീപിലെ നാണക്കേടിന് പകരമായി ബംഗ്ലാ കടുവകളെ തങ്ങളുടെ നാട്ടില്‍ വീരുവും കോഹ്ലിയും കൂട്ടകുരുതി ചെയ്ത ആദ്യ മത്സരത്തില്‍ യുവിക്ക് ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും ഒന്നും തന്നെ ചെയ്യണ്ടി വന്നില്ല.രണ്ടാമത്തെ മത്സരം ഇംഗ്ലണ്ടിന് എതിരെ, സേവാഗും സച്ചിനും ഗംഭീറും നല്‍കിയ തകര്‍പ്പന്‍ തുടക്കം മറ്റൊരു തകര്‍പ്പന്‍ ഫിഫ്റ്റിയിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സ് അയാള്‍ ഫിനിഷ് ചെയ്ത് കൊണ്ട് തന്റെ ജോലി അയാള്‍ ലോകകപ്പില്‍ ആരംഭിക്കുകയാണ്.തുടര്‍ന്ന് വന്ന അയര്‍ലണ്ടിന് എതിരെ ഒള്ള മത്സരത്തില്‍ അദ്ദേഹം ശെരിക്കും സംഹാര താണ്ഡവം ആടുകയായിരുന്നു.

I want to play in the international leagues: Yuvraj Singh

അയര്‍ലണ്ടിന്റെ ഇന്നിങ്‌സിന്റെ അടിവേര് അറുത്ത അഞ്ചു വിക്കറ്റ് പ്രകടനവും കൂടാതെ മുന്‍നിര തകര്‍ന്നപ്പോള്‍ നേടിയ ഫിഫ്റ്റിയും അയാള്‍ ലോകകപ്പില്‍ കാണിക്കാന്‍ പോകുന്ന മായാജാലം കാഴ്ചകളുടെ ഒരു ചെറുരൂപം മാത്രമായിരുന്നു. നേതര്‍ലാന്‍ഡ്‌സിന്‍ എതിരെയുള്ള മത്സരത്തിലും ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും അയാള്‍ ഒരിക്കല്‍ കൂടി മികച്ചു നിന്നപ്പോള്‍ കളിയിലെ താരം എന്നാ പുരസ്‌കാരത്തിന്‍ മറ്റൊരു അവകാശി ഉണ്ടായിരുന്നില്ല.ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും യുവി തീര്‍ത്തു നിറമങ്ങിയ ദക്ഷിണ ആഫ്രിക്ക് എതിരെയുള്ള മത്സരത്തില്‍ മാത്രമായിരുന്നു ഇന്ത്യ തോറ്റതു എന്നാ വസ്തുത വിളിച്ചോതും ഇന്ത്യ 2011 ലോകകപ്പില്‍ യുവിയിലെ താരത്തെ എത്രത്തോളം സ്‌നേഹിച്ചുരുന്നു എന്ന്.

On This Day: 'Even if I die let India win World Cup', said Yuvraj Singh before crucial century against West Indies

ഇന്ത്യ വിന്‍ഡിസിനെ നേരിട്ടപ്പോള്‍ അയാള്‍ നേടിയ സെഞ്ച്വറി ഓര്‍ക്കുന്നില്ലേ. ഗ്രൗണ്ടില്‍ അവശനായി ഇരുന്ന അയാളോട് അമ്പയര്‍ നിങ്ങള്‍ ഇനി ബാറ്റ് ചെയ്യരുത് എന്ന് അവശ്യപെട്ടപ്പോള്‍ തന്റെ അവശതയെ തെല്ലും വക വെക്കാതെ അയാള്‍ നേടിയ ആ സെഞ്ച്വറി ലോക കപ്പിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒന്നാണ്. മൂന്നു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ യുവി ഇതിനോടകം ലോക കപ്പ് തന്റെതാക്കി മാറ്റി കഴിഞ്ഞിരുന്നു.

On this day: Yuvraj Singh ended Australia's hopes in 2011 WC

തുടരെ മൂന്നു ലോകകപ്പ് വിജയിച്ച വന്ന ഓസ്‌ട്രേലിയയുടെ അപ്രമാദ്യത്തിന് മോട്ടേരെയില്‍ ഇന്ത്യ കടിഞ്ഞാണിട്ടപ്പോള്‍ ലീയെ കവര്‍ ലുടെ ബൗണ്ടറി കടത്തി അയാള്‍ മുട്ട് കുത്തി നിന്ന് ആഹ്ലാദ പ്രകടനം നടത്തിയത് എങ്ങനെ മറക്കാന്‍ കഴിയും. മുന്‍നിര തകര്‍ന്നപ്പോള്‍ അയാള്‍ നേടിയ ഫിഫ്റ്റി തന്നിലെ നിശ്ചയദാര്‍ഢ്യം വിളിച്ചോതുന്നതായിരുന്നു. സെമിയില്‍ ബാറ്റ് കൊണ്ടു ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ബൗള്‍ കൊണ്ട് പാകിസ്ഥാന്റെ മദ്ധ്യനിര തകര്‍ത്തു കൊണ്ട് അയാള്‍ ഇന്ത്യയെ രാജാകിയമായി ഫൈനലിലേക്ക് എത്തിച്ചു.

Full Scorecard of Sri Lanka vs India Final 2010/11 - Score Report | ESPNcricinfo.com

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ശക്തമായ നിലയിലാണ്. ഒരു പതിറ്റാണ്ട് കാലം ലങ്കന്‍ ക്രിക്കറ്റിനെ ചുമലില്‍ ഏറ്റിയ സംഗയും മഹേലയും ക്രീസില്‍. ധോണി യുവിയെ പന്ത് ഏല്പിക്കുന്നു. സംഘകാരേയെ പുറത്താക്കിക്കൊണ്ട് യുവി ക്യാപ്റ്റന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശെരിയായിരുന്നു എന്ന് തെളിയിക്കുന്നു. തുടര്‍ന്ന് അപകടകാരിയായി സമരവീരയെ കൂടി യുവി കൂടാരം കയറ്റുന്നു. തുടര്‍ന്ന് മഹിയുടെ ഹെലികോപ്റ്റര്‍ വാങ്കഡെയുടെ ആകാശങ്ങളെ ചുംബിക്കുമ്പോള്‍ മറു വശത്തു ആ ലോക കപ്പിലെ താരം ഉണ്ടായിരിക്കണം എന്നത് കാലത്തിന്റെ കാവ്യാനീതിയായിരുന്നു.

9 years of India's 2011 World Cup win: Yuvraj Singh's dream performance ends in tears of joy - Sports News

ടീമിന് ആവശ്യം ഒള്ള സമയത്തു എന്ത് ജോലി ചെയ്യാനും അയാള്‍ക്ക് മടിയിലായിരുന്നു. മുന്‍ നിര തകരുമ്പോള്‍ മധ്യനിരയില്‍ കളി തിരിച്ചു പിടിച്ചതു അയാള്‍ അല്ലെ , അവസാന ഓവര്‍കകളില്‍ കൂറ്റന്‍ അടികള്‍ കൊണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുന്നാ യുവി എത്ര മനോഹരമായിരുന്നു. ബൗളര്‍മാര്‍ വിക്കറ്റ് എടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ കൂട്ടുകെട്ട് പൊളിക്കുന്ന യുവിയെയും പോയിന്റലും ബൗണ്ടറി കളിലും പറന്നു നടന്ന അദ്ദേഹത്തെയും ഒരു ലോകകപ്പില്‍ തന്നെ കാണാന്‍ സാധിച്ച നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണ്.  Happy Birthday Yuvi..

എഴുത്ത്: മാത്യൂസ് റെന്നി

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7