Ipl

ആ വൈഡ് വിളിക്കാത്തതിന് അമ്പയർക്ക് ഒരു സ്പെഷ്യൽ ബിയർ നൽകും- ഹേസൽവുഡ്

ഇന്നലെ നടന്ന മത്സരത്തിലെ ട്വിസ്റ്റ് ആയിട്ട് ആരാധകർ പറയുന്ന കാര്യമാണ് വമ്പനടിക്കാരൻ മാർക്കസ് സ്റ്റോയിനസിന്റെ പുറത്താകൽ . എത്ര വലിയ റൺസും ചേസ് ചെയ്യാനുള്ള മിടുക്കുള്ള മാർക്കസിന്റെ പുറത്താകലിലേക്ക് നയിച്ചത് അമ്പയർ തൊട്ടുമുമ്പത്തെ ബൗളിൽ എടുത്ത തെറ്റായ തീരുമാനം ആയിരുന്നു എന്ന് ആരാധകർ പറഞ്ഞിരുന്നു.

ക്ലിയർ വൈഡായ ആ പന്ത് അമ്പയർ വൈഡ് വിളിച്ചിരുന്നില്ല. അസ്വസ്ഥനായിരുന്ന മാർക്കസ് പുറത്താവുകയും ചെയ്തു. ആ വൈഡ് എറിഞ്ഞ ജോഷ് ഹേസൽവുഡ് തന്നെ ഒരു സ്ഥിതീകരണം നടത്തുകയാണിപ്പോൾ.

“ അത് ഒരു വൈഡ് ബോൾ തന്നെയായിരിന്നു. ഞാൻ പെട്ടെന്ന് തന്നെ മാർക്കിലേക്ക് മടങ്ങാൻ ആണ് ശ്രമിച്ചത്. അതിൽ ഞാൻ വിജയിച്ചു. എനിക്ക് അദ്ദേഹത്തിന് ( അമ്പയറിന് ആ വൈഡ് വിളിക്കാത്തതിൽ ) ഒരു ബിയർ നൽകേണ്ടി വന്നേക്കാം.

ഈ സീസണിലെ അമ്പയറിങ്ങിനെക്കുറിച്ച് വലിയ വിമർശനമാണ് മുൻ താരം ശ്രീകാന്ത് ഉൾപ്പടെ ഉള്ളവർ ഉന്നയിച്ചത്. മോശമായ തീരുമാനങ്ങൾ കാരണം അർഹതപ്പെട്ട ജയമാണ് ടീമുകൾക്ക് നിഷേധിക്കപെടുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്