Ipl

ട്രോളുകളിൽ നിറഞ്ഞ് അമ്പയർ, കറന്റ് വന്നിട്ട് കളി തുടങ്ങിയാൽ പോരായിരുന്നോ

സീസണിലെ ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് മുംബൈ പ്രതികാരം ചെയ്തു. അതും ഡബിൾ സ്‌ട്രോങിൽ. ചെന്നൈയെ തോൽപ്പിച്ചത് മാത്രമല്ല, മറിച്ച് ചെന്നൈയുടെ പ്ലേ ഓഫ് വാതിലുകൾ അടക്കാനും മുംബൈക്ക് സാധിച്ചു. ബൗളറുമാരെ അളവറ്റ് അസഹായിച്ച പിച്ചിൽ ബാറ്റിംഗ് ഒട്ടും എളുപ്പമായിരുന്നില്ല. ചെന്നൈ ഉയർത്തിയ 98 റൺസ് ലക്‌ഷ്യം മറികടക്കാൻ മുംബൈക്ക് 5 വിക്കറ്റുകൾ നഷ്ടപെടുത്തേണ്ടതായി വന്നു. എന്നാൽ എൽ-ക്ലാസ്സിക്കോ പോരാട്ടം വിവാദങ്ങളുടെ പേരിലും നിറഞ്ഞ് നിന്നു എന്നുതന്നെ പറയാം.

തിലക് വർമയും ഷൊകീനും ചേർന്നുള്ള കൂട്ടുകെട്ട് കാണിച്ച മനോവീര്യമാണ് മുംബൈയെ രക്ഷിച്ചതെന്നും പറയാം. ആദ്യ 4 വിക്കറ്റുകൾ വീണതിന് ശേഷം ഇരുവരും നടത്തിയ തന്ത്രപരമായ ബാറ്റിംഗ് കൂടുതൽ നഷ്ടമില്ലാതെ ജയിക്കാൻ മുംബൈയെ സഹായിച്ചു.

മോശം അമ്പയറിങ്ങാണ് ഏറ്റവും കൂടുതൽ ആളുകൾ എടുത്ത് പറയുന്നത്. ഇന്ത്യൻ അമ്പയറുമാരുടെ മോശം നിലവാരം പലരും എടുത്ത് പറയുന്നു. കോൺവേ പുറത്തായ പന്ത് റിവ്യൂ ചെയ്യാൻ അദ്ദേഹത്തിന് പറ്റിയില്ല, എൽ.ബി കൊടുത്ത പന്ത് ഡി.ആർ.എസ് എടുക്കാൻ നോക്കിയപ്പോൾ സ്റ്റേഡിയത്തിൽ കറന്റ് ഇല്ലാത്തതിനാൾ ത്തിന് സാധിച്ചില്ല. ഇത്ര വലിയ ലീഗിൽ ഇങ്ങനെയുള്ള സാങ്കേതിക തടസം കാരണം ചെന്നൈ ബാറ്റിങ്ങിന്റെ നട്ടെല്ല് ആകാനുള്ള താരത്തെ നഷ്ടപ്പെട്ടതും ചെന്നൈ ആരാധകർക്ക് നിരാശയായി.

അതുപോലെ ഷോക്കിന്റ വിക്കറ്റ് കൊടുത്ത രീതിയും വിവാദമായി, ആറാം ഓവറിൽ താരം ബാറ്റ് ചെയ്യുമ്പോൾ ആയിരുന്നു സംഭവം. വൈഡ് ആയ ബോൾ അപ്പീൽ കാരണം ഔട്ട് കൊടുത്തതും വിവാദമായി. ധോണിയെ പേടിച്ചാണ് ഔട്ട് കൊടുത്തതെന്നും ആളുകൾ പറഞ്ഞു.

എന്തായാലും റൺസ് കുറവ് പിറന്ന മത്സരത്തിൽ പോലും വിവാദങ്ങൾക്ക് കുറവില്ല എന്നതാണ് ചെന്നൈ- മുംബൈ ക്ലാസ്സിക്കോയുടെ അവസാനം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ