ലോകത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പിച്ച്, അത്യുഗ്രൻ ഒരു 'ശവപ്പറമ്പ്'

പെര്‍ത്തിലെ WACA ഗ്രൗണ്ട്.. ഓസ്‌ട്രേലിയയിലെ അതിപ്രശസ്തമായ ഈ ക്രിക്കറ്റ് മൈതാനത്തെ കുറിച്ച് നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യേകിച്ച് പരിചയപ്പെടുത്തതേണ്ടതില്ല, എങ്കിലും., സന്ദര്‍ശക ടീമുകളുടെ ‘ശവപ്പറമ്പ് ‘ എന്നാണ് WACA അറിയപ്പെടുന്നത്. അല്ലെങ്കില്‍, ലോകത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പിച്ച് !

ബാറ്റ്‌സ്മാനെ സംബന്ധിച്ച് പറയുമ്പോള്‍ ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസകരമായ രീതിയില്‍ ഈ പിച്ചില്‍ നിന്നും അനുഭവപ്പെടുന്ന മാരകമായ ബൗണ്‍സും, സ്വിംഗും, അമിതമായ വേഗതയുമൊക്ക അതിന് കാരണമായി കാണുന്നു. മറ്റ് പിച്ചുകളില്‍ നിന്നും വ്യത്യസ്ഥമായി ഉണങ്ങിയ നദീതടത്തില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ചാണ് ഇവിടെ പിച്ച് നിര്‍മ്മാണം. ആയതിനാല്‍ പ്രകൃതിദത്തമായ ഈര്‍പ്പം അതില്‍ അവശേഷിക്കുകയും, അത് വഴി ധാരാളം പുല്ലുകള്‍ വളരുകയും, തുടര്‍ന്ന് മത്സരത്തോടനുബന്ധിച്ച് ആ പുല്ലിനെ അല്പം അവശേഷിപ്പിച്ച് വെട്ടിയൊതുക്കി ക്യുറേറ്റര്‍മാര്‍ സജ്ജമാക്കാറുമാണ് പതിവ്.

അത് പോലെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ കടല്‍ കാറ്റാണ്., ഇത് നിലത്തുകൂടെ വീശുന്നത് കൊണ്ട് പിച്ചില്‍ നിന്നും വളരെയധികം സ്വിംഗ് നല്‍കുന്നു എന്നും പറയപ്പെടുന്നു. എന്തായാലും ഈ ട്രാക്കില്‍ വെച്ച് ഒരു സന്ദര്‍ശക ബാറ്റ്‌സ്മാന്റെ, പ്രത്യേകിച്ചും ‘ടെസ്റ്റ്’ ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി എന്നതിന്റെ പകിട്ട് ഒന്ന് വേറെ തന്നെയാണ്.

ഇത്തരം ട്രാക്കുകളില്‍ കളിച്ച് വളര്‍ന്നത് കൊണ്ട് ആതിഥേയ ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം, ന്യൂസിലാന്റ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്., ഒപ്പം വെസ്റ്റ് ഇന്‍ഡീസ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബാറ്റ്‌സ്മാന്മാര്‍ക്കും ഈ വിക്കറ്റില്‍ ഒരു സെഞ്ച്വറി നേട്ടം എന്നത് കൂടുതല്‍ പ്രയാസമുണ്ടാക്കാറില്ല എന്നാണ് തോന്നിയിട്ടുളളത്. ഇവിടെ നിന്നുമുളള ബാറ്റിങ് ബാലപാഠങ്ങളൊക്കെയാണ് ആദം ഗില്‍ക്രിസ്റ്റ്, മൈക്ക് ഹസി, ഷോണ്‍ മാര്‍ഷ് തുടങ്ങിയവരെ പോലുള്ള ബാറ്റ്‌സ്മാന്മാരെ നന്നായി പുള്ളര്‍മാരും ഹുക്കര്‍മാരും ആക്കിയത്.

എന്നാല്‍ എക്കാലത്തുമുളള ഒസീസ് പേസ് ആക്രമണത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ SENA രാജ്യങ്ങളില്‍ നിന്നുള്ള ബാറ്റ്‌സ്മാന്മാരെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ ബാറ്റ്‌സ്മാന്മാരിലാണ് ഇവിടെ ഒരു സെഞ്ച്വറി നേട്ടം എന്ന പ്രയാസം കൂടുതലായി കാണുന്നത്. WACA യില്‍ വെച്ചുള്ള ടെസ്റ്റില്‍ ഏഷ്യയില്‍ നിന്നുള്ള ഒരു ബാറ്റ്‌സ്മാന്‍ അവസാനമായി ഒരു സെഞ്ച്വറി നേടിയത് 1997ല്‍ വെച്ച് പാക്കിസ്ഥാന്റെ ഇജാസ് അഹമ്മദ് ആണ്.

ഓസ്‌ട്രേലിയില്‍ പൊതുവെ മികച്ച റെക്കോര്‍ഡുളള ഇജാസിന് മുന്നേ അങ്ങനെയൊരു സെഞ്ച്വറി നേട്ടം 1979ല്‍ ജാവേദ് മിയാന്‍ദാദിനാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരു ബാറ്റ്‌സ്മാന്‍ അവസാനമായി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയതാവട്ടെ, 1992ല്‍ വെച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ..!

അതിന് മുമ്പ് മറ്റൊരു ഇന്ത്യന്‍ താരങ്ങളുടെ സെഞ്ച്വറിയുണ്ടെങ്കില്‍ 1977ല്‍ സുനില്‍ ഗവാസ്‌ക്കറും – മൊഹീന്ദര്‍ അമര്‍നാഥും ചേര്‍ന്നുള്ള കൂട്ട്‌കെട്ടിനിടെ പിറന്ന ഇരുവരുടേയും സെഞ്ച്വറികളാണ്..
ഇനി ശ്രീലങ്കയില്‍ നിന്നുമുള്ള ഒരു ബാറ്റ്‌സ്മാന്‍ ആദ്യമായും അവസാനമായും ഒരു സെഞ്ച്വറി ഉണ്ടെങ്കില്‍ അത് 1995ല്‍ ഹഷന്‍ തിലക് രത്‌നെ നേടിയതുമാണ് ..

എങ്കിലും പറഞ്ഞ് വരുമ്പോള്‍., കഴിഞ്ഞ ദശകത്തിനിടെ അധികം ബൗണ്‍സ് ഇല്ലാതെ, പന്ത് സ്വിംഗ് ആണെങ്കിലും,, ബാറ്റ്മാന്‍മാര്‍ കളിക്കുന്നത് താരതമ്യേന എളുപ്പമാണെന്ന് തോന്നുന്ന രീതിയില്‍ WACAയില്‍ അതിന്റെ പഴയ സ്വഭാവ സവിശേഷതകളായ ബൗണ്‍സും വേഗതയുമൊക്കെ നഷ്ടപ്പെട്ടതായും തോന്നുന്നു.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍