മുംബൈക്ക് എതിരായ ഞങ്ങളുടെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് രോഹിത് സംസാരിച്ച രീതി ശരിക്കും ഞെട്ടിച്ചു, അദ്ദേഹം അങ്ങനെ പറയുമെന്ന് ഞാൻ കരുതിയില്ല; റിങ്കു സിംഗ് പറയുന്നത് ഇങ്ങനെ

മുംബൈ ഇന്ത്യൻസും (എംഐ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആർ) തമ്മിൽ ഈ സീസണിൽ നടന്ന ഐപിഎൽ പോരാട്ടത്തിന് മുന്നോടിയായി, മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെ ഹൃദയസ്പർശിയായ ഒരു നിമിഷം ഉണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു.

സഹതാരങ്ങളായ തിലക് വർമ്മ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എസ്. ഭരത്, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരടങ്ങുന്ന സജീവമായ ഗ്രൂപ്പ് ചർച്ചയിൽ രോഹിത് ശർമ്മ ഏർപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കെകെആർ ടീമിലെ വളർന്നുവരുന്ന, ഈ ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന് എല്ലാവരും കരുതപെട്ട റിങ്കു സിങ്ങിൻ്റെ അടുത്ത് അദ്ദേഹം സംസാരിച്ചു. രോഹിത് ശർമ്മ അത്രയും നേരവും താൻ സംസാരിച്ച ഗ്രൂപ്പിൽ നിന്ന് മാറി റിങ്കു സിംഗുമായി ഒരു സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെടുക ആയിരുന്നു. റിങ്കുവിനെ റിസേർവ് എന്ന നിലയിൽ മാത്രമാണ് ഇന്ത്യ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്.

ടീം പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇവർ നടത്തിയ ചർച്ച എന്താണെന്ന് ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. ലോകകപ്പ് ടീമുമായി ബന്ധപ്പെട്ട കാര്യമായിരിക്കും രോഹിത് പറഞ്ഞിട്ട് ഉണ്ടാകുക എന്ന കാര്യം ഉറപ്പായിരുന്നു. ഇപ്പോഴിതാ അത് എന്തായിരുന്നു എന്ന് റിങ്കു തന്നെ പറഞ്ഞിരിക്കുകയാണ്.

“രോഹിത് ഭയ്യ പറഞ്ഞു, കഠിനാധ്വാനം ചെയ്യുക, 2 വർഷത്തിന് ശേഷം വീണ്ടും ഒരു ലോകകപ്പ് ഉണ്ട്, അധികം വിഷമിക്കേണ്ടതില്ല – ഇതാണ് അദ്ദേഹം എന്നോട് പറഞ്ഞത്.” താരം പറഞ്ഞു. എന്തായാലും ഈ ലോകകപ്പിന് ലോകകപ്പ് മത്സരം കഴിഞ്ഞാൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഇന്ത്യൻ ടീമിലെ പ്രധാന മുഖങ്ങളിൽ ഒന്നായിരിക്കും റിങ്കു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ