അവൻ ഇല്ലാത്തത് കൊണ്ടാണ് പണി പാളിയത്, ഇപ്പോൾ ഉള്ളവന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് മുൻ താരം

ന്യുസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകിടം മറിച്ച് കിവികൾ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ 46 റൺസിന് ഓൾ ഔട്ട് ആക്കി ന്യുസിലാൻഡ് ബോളർമാർ മികച്ച പ്രകടനം നടത്തി. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഇത്. കൂടാതെ സ്വന്തം മണ്ണിൽ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോറും. രണ്ടാം ദിനം അവസാനിച്ചപ്പോൾ ന്യുസിലാൻഡ് 180/3 എന്ന നിലയിലാണ്. ലീഡ് സ്കോർ 134 റൺസ്.

ഇന്ത്യയുടെ ഇന്നത്തെ പ്രകടനത്തെ പറ്റിയും, വിരാട് കോഹ്ലി എന്ത് കൊണ്ടാണ് മൂന്നാം നമ്പറിൽ ഇറങ്ങിയത് എന്ന് ചോദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ അനിൽ കുംബ്ലെ. മൂന്നാം നമ്പറിൽ കളിക്കേണ്ടത് ചേതേശ്വര് പൂജാരയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ:

“എന്ത് കൊണ്ടാണ് വിരാട് മൂന്നാം നമ്പറിൽ കളിച്ചതെന്ന് എനിക്ക് ഇത് വരെ മനസിലായില്ല. ചേതേശ്വര് പൂജാരയെ പോലെയുള്ള താരത്തിന് പറ്റിയ പൊസിഷനാണ് അത്. ഒരുപാട് വർഷങ്ങളായി അദ്ദേഹം ടീമിന് വേണ്ടി ചെയുന്നത് നമ്മൾ കാണുന്നതാണ്. 100 ഇൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം ഇന്നത്തെ മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ ആദ്യ പന്ത് തന്നെ അടിച്ച് കളിക്കാൻ നോക്കില്ലായിരുന്നു. ബോൾ എങ്ങനെയൊക്കെ വന്നാലും ധൈര്യമായി കളിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ആ മെന്റാലിറ്റി ഉള്ള താരത്തിന്റെ കുറവായിരുന്നു ഇന്ന് ഇന്ത്യക്ക് ഉണ്ടായിരുന്നത്” അനിൽ കുംബ്ലെ പറഞ്ഞു.

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറാണ് രേഖപ്പെടുത്തിയത്. 1986ൽ ഫൈസലാബാദിൽ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിൻ്റെ 53 റൺസിൻ്റെ റെക്കോർഡാണ് അവർ തകർത്തത്. ഗംഭീര തിരിച്ച് വരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം