ലോക കപ്പാണ് മുഖ്യം, അതിനാല്‍ പ്രധാന താരങ്ങള്‍ ഐ.പി.എല്ലില്‍നിന്ന് പിന്മാറണം

ഉണ്ണികൃഷ്ണന്‍ കെ

അടുത്ത ഏകദിന ലോകകപ്പിന് ഉള്ള സാധ്യത ടീം ആയിട്ടുണ്ട് എന്ന് ഒഫീഷ്യല്‍ ആയിട്ട് ബിസിസിഐയില്‍ നിന്ന് സൂചനകള്‍ വരുന്നു.. രോഹിത് ശര്‍മ്മയിലും രാഹുല്‍ ദ്രാവിഡിലും ബിസിസിഐ തൃപ്തിയും രേഖപ്പെടുത്തി.. അതില്‍ അത്ഭുതം ഒന്നും തോന്നിയില്ല..

കാരണം ഓസ്‌ട്രേലിയയിലെ ടഫ് കണ്ടിഷനിലും നമ്മള്‍ t20 വേള്‍ഡ് കപ്പിന്റെ സെമിയില്‍ എത്തി.. ഇതിലും മികച്ച ടീം മുന്‍ വര്‍ഷം ആദ്യ റൗണ്ടില്‍ തന്നെ നാട്ടില്‍ എത്തിയിരുന്നു.. ശരിക്കും കപ്പ് എടുക്കാനാവാത്തത്തില്‍ ക്രിക്കറ്റ് പ്രേമി എന്ന നിലയില്‍ നിരാശയും തോന്നി. പറഞ്ഞു വന്നത് അതല്ല..

ഇനി 10 മാസമേയുള്ളു ഏകദിന വേള്‍ഡ് കപ്പിന്. അതിനു ഇടയില്‍ ഐപിഎല്‍ കടന്നു വരുന്നു.. ശരിക്കുംഐപിഎല്‍ എന്റര്‍ടൈന്‍മെന്റ് ലീഗ് ആണ്.. ആളുകളെ രസിപ്പിക്കുക എന്നതിന് അപ്പുറം ഗൗരവം ഉള്ളൊരു ടൂര്‍ണമെന്റ് ഒന്നും അല്ല.. ക്രിക്കറ്റിനേക്കാള്‍ മറ്റു പല താല്പര്യങ്ങള്‍ക്ക് ആണ് മുന്‍ഗണന..

ശരിക്കും വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ബുമ്രയും അടക്കമുള്ള താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിട്ട് നില്‍ക്കുക ആണ് വേണ്ടത്.. ഇവര്‍ക്ക് ഒക്കെ സ്റ്റാര്‍ഡം ഉള്ളത് കൊണ്ട് 40 ആയാലും ഐപിഎല്‍ കളിക്കാം.. പക്ഷേ രാജ്യത്തിനു ഒരു വേള്‍ഡ് കപ്പ് നേടിക്കൊടുത്തു പുതിയ തലമുറയിക്ക് കൈ മാറുന്നത് കാണാന്‍ ആണ് ആഗ്രഹം..

ശരിക്കും വേള്‍ഡ് കപ്പ് നുള്ള മെയിന്‍ പ്ലയെര്‌സ് എല്ലാവര്‍ക്കും ഐപിഎല്‍ നിന്നു ബിസിസിഐ റസ്റ്റ് നല്‍കണം.. നാട്ടില്‍ ആണ് വേള്‍ഡ് കപ്പ് നടക്കുന്നത്. നല്ല ഫിറ്റ്‌നസ് ഉള്ള കരുത്തുറ്റ ടീം ആണ് ഇറങ്ങുന്നത് എങ്കില്‍ കപ്പ് എടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല.. ഇന്ത്യന്‍ പിച്ചില്‍ നമ്മള്‍ പുലികളാണ്.. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ ഇറങ്ങാന്‍ മതിയായ വിശ്രമം എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ