ലോകകപ്പ് തോൽവിയും ടെസ്റ്റ് ചാമ്പ്യൻഷിപ് തോൽവിയും എന്നെ സങ്കടപെടുത്തിയില്ല, പക്ഷെ ആ പരാജയം എന്നെ വേട്ടയാടി; രാഹുൽ ദ്രാവിഡ് പറഞ്ഞത് ഇങ്ങനെ

ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര നേടാനായില്ല എന്നതാണ് തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും മോശം പോയിന്റ് എന്ന് മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തി. 2021-22ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായാണ് ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചത്.

ആദ്യ ടെസ്റ്റ് 113 റൺസിന് വിജയിച്ച സന്ദർശക ടീമിന് ദക്ഷിണാഫ്രിക്കയിൽ തങ്ങളുടെ ആദ്യ റെഡ് ബോൾ പരമ്പര നേടാനുള്ള മികച്ച അവസരമുണ്ടായിരുന്നു. എന്നിരുന്നാലും, പ്രോട്ടീസ് അടുത്ത രണ്ട് മത്സരങ്ങളും വിജയിക്കുകയും അവരുടെ അപരാജിത ഹോം റെക്കോർഡ് അതേപടി നിലനിർത്തുകയും ചെയ്തു.

പരമ്പര തോൽവിയെക്കുറിച്ച് ദ്രാവിഡ് പറഞ്ഞത് ഇങ്ങനെ “ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവി ഇന്ത്യൻ ടീമിനൊപ്പമുള്ള എൻ്റെ പരിശീലനത്തിലെ ഏറ്റവും താഴ്ന്ന പോയിൻ്റായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് ടെസ്റ്റുകളിൽ പ്രകടനം ആവർത്തിക്കാനായില്ല. ഞങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര ജയിക്കാൻ ഞങ്ങൾക്ക് നല്ല അവസരമുണ്ടായിരുന്നു, പക്ഷേ അതെല്ലാം പാളി പോയി. ചില സീനിയർ താരങ്ങൾ ലഭ്യമായിരുന്നില്ല,” രാഹുൽ ദ്രാവിഡ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് റെഡ് ബോൾ മത്സരങ്ങളിലും ടീം വിജയത്തിന് അടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു, ചില മുതിർന്ന കളിക്കാറില്ലായിരുന്നു. ദക്ഷിണാഫ്രിക്കയെ തകർത്തെറിയാൻ അവസരം ഉണ്ടായിരുന്നു. പക്ഷേ മികച്ച തിരിച്ചുവരവ് നടത്തിയതിൻ്റെ ക്രെഡിറ്റ് അവർ അർഹിക്കുന്നു. ഇന്ത്യൻ ടീമിനൊപ്പമുള്ള എൻ്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും താഴ്ന്ന പോയിൻ്റായിരുന്നു അത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആ പരമ്പര തോൽവിക്ക് ശേഷം ആണ് വിരാട് നായകസ്ഥാനം ഉപേക്ഷിച്ചത്.

Latest Stories

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം