ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് ഇട്ടതൊക്കെ വാർത്ത ആയിരുന്നു. ലോകം മുഴുവൻ ലങ്കയെ പിന്തുണക്കുന്നു എന്ന വാർത്തകൾ ഒകെ പിറന്നിരുന്നു.
ശ്രീലങ്കയുടെ ക്രിക്കറ്റ് ലോകവും വലിയ പ്രതിസന്ധിയിലാണിപ്പോൾ. ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് പരമ്പരകളുടെയും , ഏഷ്യ കപ്പ് ഉൾപ്പടെ ഉള്ള ടൂര്ണമെന്റുകളുടെയും ചിലവ് താങ്ങാൻ ബോർഡിന് കഴിയുന്നില്ല. ക്രിക്കറ്റ് കൗൺസിലാണ് ലങ്കക്ക് പണി കൊടുത്തിരിക്കുന്നത്. വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗഖര്യങ്ങൾ പോലും വളരെ ജാമ്യത്തിലാണ് ലങ്കയിൽ കിട്ടുന്നത്.
ഇപ്പോഴിതാ ലങ്കയുമായി നടക്കുന്നൻ പാരമ്പരയെക്കുറിച്ച് പറയുകയാണ് ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് . “ഞങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാൻ വന്നതാണ്. ശ്രീലങ്കയിലേ ജനങ്ങൾക്ക് കുറച്ച് സന്തോഷവും വിനോദവും കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2016-ന് ശേഷം ഇതാദ്യമായാണ് ഞങ്ങൾ ഇവിടെ വരുന്നത്, ഇത് ഇത്രയും വലിയ ഇടവേളയാണ്,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഒരുപാട് എന്ജോയ് ചെയ്യുന്ന സ്ഥലമാണ് ലങ്ക. ഇവിടുത്തെ ആളുകൾക്ക് ഒകെ വലിയ സ്നേഹമാണ്. ഞങ്ങളുടെ താരങ്ങൾ ആരും ഇപ്പോൾ ലങ്കൻ ടൂറിനെക്കുറിച്ച് ആശങ്ക അറിയിക്കുന്നില്ല.