യോര്‍ക്കര്‍ വീരനെ പരിക്ക് വിടുന്നില്ല; ഇന്ത്യക്ക് നഷ്ടമാകുന്നത് മൂര്‍ച്ചയുള്ള പന്തുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ പ്രതീക്ഷ സമ്മാനിച്ച പേസര്‍ ടി. നടരാജനെ പരിക്ക് വിടാതെ പിന്തുടരുന്നു. കാല്‍മുട്ടിലെ പരിക്ക് വഷളായ നടരാജന്‍ തമിഴ്‌നാട് ടീമില്‍ നിന്ന് പുറത്തായി. വിജയ് ഹസാരെ ട്രോഫിക്ക് തയാറെടുക്കുന്ന തമിഴ്‌നാടിന് തിരിച്ചടിയാണ് നടരാജന്റെ പുറത്താകല്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടറിലും സെമി ഫൈനലിലും തമിഴ്‌നാടിനായി നടരാജന്‍ കളിച്ചിരുന്നില്ല. ഫൈനലില്‍ കളിച്ചെങ്കിലും ധാരാളം റണ്‍സ് വഴങ്ങിയിരുന്നു. പരിക്ക് ഭേദമാകുന്നതുവരെ നടരാജന്‍ ബംഗൂളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരിക്കും.

മൂര്‍ച്ചയുള്ള യോര്‍ക്കറുകളിലൂടെ ബാറ്റര്‍മാരെ പിടിച്ചുകെട്ടുന്ന നടരാജന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ സമീപ കാലത്തായി പരിക്ക് താരത്തെ നിരന്തരം വേട്ടയാടുകയാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ നടരാജന് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിലും നടരാജന് ഇടം ലഭിച്ചിരുന്നില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു